• Sun. Feb 2nd, 2025

24×7 Live News

Apdin News

മലപ്പുറത്ത് യുവതി ഭര്‍തൃ വീട്ടില്‍ ജീവനൊടുക്കിയത് ഗാര്‍ഹിക പീഡനം മൂലമെന്ന് ആരോപണം

Byadmin

Feb 2, 2025


മലപ്പുറം: എളങ്കൂരില്‍ യുവതി ഭര്‍തൃ വീട്ടില്‍ ജീവനൊടുക്കിയത് ഗാര്‍ഹിക പീഡനം മൂലമെന്ന് ആരോപണം. പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജയെയാണ് (25) വ്യാഴാഴ്‌ച്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷ്ണുജയെ ഭര്‍ത്താവ് പ്രഭിന്‍ ഉപദ്രവിച്ചിരുന്നുവെന്ന് കുടുംബം ആരോപിച്ചു.

വിഷ്ണുജയും എളങ്കൂര്‍ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത് 2023 മെയ് മാസത്തിലാണ്. സ്ത്രീധനത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിലായിരുന്നു ഭര്‍ത്താവിന്റെ ഉപദ്രവമെന്നാണ് പരാതി. പീഡനത്തിന് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കൂട്ട് നിന്നെന്നും ആരോപണമുണ്ട്.

ഭര്‍ത്താവിനും കുടുംബത്തിനും എതിരെ നടപടി വേണമെന്ന് വിഷ്ണുജയുടെ കുടുംബം ആവശ്യപ്പെട്ടു. സംഭവത്തില്‍ മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു.



By admin