• Thu. Mar 13th, 2025

24×7 Live News

Apdin News

മലപ്പുറത്ത് വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ; സാമ്പിളുകള്‍ പരിശോധനയ്‌ക്കായി പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു

Byadmin

Mar 13, 2025


മലപ്പുറം: തിരുവാലിയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ. പൂന്തോട്ടത്തിലെ റോഡരികിലെ കാഞ്ഞിരമരത്തിൽ തമ്പടിച്ചവയിൽ 17 വവ്വാലുകളാണ് കഴിഞ്ഞ ദിവസം ചത്ത് വീണത്. കാരണം കണ്ടെത്താൻ ചത്ത വവ്വാലുകളുടെ സാമ്പിളുകള്‍ ആരോഗ്യ വകുപ്പ് പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത് വീണത്. ചിലത് മരക്കൊമ്പുകളില്‍തൂങ്ങികിടക്കുകയും ചെയ്തു. സമീപവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകരും വനംവകുപ്പിലെ വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.

അധികം പ്രായമില്ലാത്ത വവ്വാലുകളാണ് ചത്തിട്ടുള്ളത്. കനത്ത ചൂടാണ് മരണകാരണമെന്നാണ് അധികൃതതുടെ പ്രാഥമിക നിഗമനം.



By admin