• Fri. May 16th, 2025

24×7 Live News

Apdin News

മലപ്പുറത്ത് വീണ്ടും കടുവാ ആക്രമണം; യുവാവ് കൊല്ലപ്പെട്ടു

Byadmin

May 16, 2025


മലപ്പുറം കാളികാവില്‍ ടാപ്പിങ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. നിലമ്പൂര്‍ ചോക്കാട് കല്ലാമുല സ്വദേശിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വന്യജീവി അക്രമണമെന്നാണ് സംശയം. രാവിലെ 7 മണിയോടെ കാളികാവ് അടക്കാകുണ്ടിലാണ് സംഭവം. കടുവയാണ് ആക്രമിച്ചതെന്ന് യുവാവിനൊപ്പമുണ്ടായിരുന്നയാള്‍ പറഞ്ഞു.

റബ്ബര്‍ ടാപ്പിങിനെത്തിയ രണ്ടുപേര്‍ക്ക് നേരെ കടുവ അടുത്തെങ്കിലും ഒരാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. കല്ലാമല സ്വദേശിയായ ഗഫൂര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. രാവിലെ ഏഴ് മണിക്കാണ് സംഭവം നടന്നതെന്നും കടുവ ഗഫൂറിന് നേരെചാടി, വലിച്ചുകൊണ്ടുപോവുകയായിരുന്നുവെന്നും കൂടെയുണ്ടായിരുന്ന ആള്‍ പറഞ്ഞു.

നേരത്തെ പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നതായും വളര്‍ത്തുമൃഗങ്ങളെയടക്കം കൊന്നിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. കടുവയുടെ സാന്നിധ്യം സ്ഥിരമായതോടെ പ്രദേശത്ത് കൂട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയിരുന്നതായി വാര്‍ഡ് മെമ്പറും പറഞ്ഞു.

By admin