• Sat. Feb 22nd, 2025

24×7 Live News

Apdin News

മലപ്പുറത്ത് സഹോദരനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം

Byadmin

Feb 21, 2025


മലപ്പുറം ; കോട്ടയ്‌ക്കലിൽ സഹോദരനെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമം. തോക്കാംപാറയിലെ കടയിലേക്ക് പിക്കപ്പ് ലോറി ഇടിച്ചു കയറ്റുകയായിരുന്നു. ഇന്ന് ഉച്ചയ്‌ക്ക് 12 30 ഓടെ തോക്കാം പാറയിലാണ് സംഭവം.

ഉമ്മറും അബൂബക്കറും സഹോദരങ്ങളാണ്. ഇവർ തമ്മിലുള്ള വഴക്കിനെ തുടർന്ന് കടയിൽ നിൽക്കുകയായിരുന്ന ഉമ്മറിന് നേരെ പിക്കപ്പ് ലോറി ഇടിച്ചു കയറ്റാൻ ആണ് ശ്രമിച്ചത്. ഉമ്മർ ചാടി രക്ഷപെട്ടതിനാൽ ജീവൻ രക്ഷിക്കാനായി. എന്നാൽ ഇവിടെയുണ്ടായിരുന്ന ബംഗാൾ സ്വദേശി മൻസൂറിന് ഗുരുതരമായി പരുക്കേറ്റു. രണ്ടു തുടയെല്ലും പൊട്ടിയ മൻസൂറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു ബൈക്കും കാറും ഇടിച്ചിട്ട ശേഷമാണ് അബൂബക്കർ ലോറി കടയിലേക്ക് കയറ്റിയതെന്ന് പൊലീസ് പറഞ്ഞു. കടയുടമയുടെ പരാതിയിൽ അബൂബക്കറിനെ കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

 



By admin