മലപ്പുറത്ത് സഹോദരന്റെ മര്‍ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊണ്ടോട്ടി പുളിക്കല്‍ പരപ്പാറയില്‍ സ്വദേശി ടി.പി ഫൈസല്‍ ആണ് മരിച്ചത്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സഹോദരന്മാര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. സംഭവത്തില്‍ പ്രതിയായ സഹോദരന്‍ ടി.പി ഷാജഹാനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.