• Sun. Sep 21st, 2025

24×7 Live News

Apdin News

മലപ്പുറത്ത് 14കാരിയില്‍ നിന്ന് സ്വര്‍ണം തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

Byadmin

Sep 21, 2025


മലപ്പുറം: സമൂഹമാധ്യമം വഴി പരിചയപ്പെട്ട 14കാരിയില്‍ നിന്ന് അഞ്ചര പവന്റെ സ്വര്‍ണം തട്ടിയെടുത്ത 21കാരന്‍ അറസ്റ്റില്‍. പൊന്നാനി ചമ്രവട്ടം സ്വദേശി മുഹമ്മദ് അജ്മലയെയാണ് വളാഞ്ചേരി പൊലീസ് പിടികൂടിയത്.

ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു പുതിയ തട്ടിപ്പ്. ജൂലൈ 5-ന് പെണ്‍കുട്ടിയില്‍ നിന്ന് സ്വര്‍ണ്ണമാല വാങ്ങി പ്രതി മുങ്ങുകയായിരുന്നു.

സ്‌നാപ്ചാറ്റ് വഴി പരിചയം തുടങ്ങിയത് പ്രണയത്തിലേക്കാണ് വഴിമാറിയത്. വിവാഹ വാഗ്ദാനം നല്‍കി പ്രതി പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങളും കൈപ്പറ്റി. അഞ്ചര പവന്റെ മാല നല്‍കിയാല്‍ വലിയ മാല നല്‍കാമെന്ന് പറഞ്ഞും തന്റെ അച്ഛന്‍ സ്വര്‍ണവ്യാപാരിയാണെന്ന് കബളിപ്പിച്ചുമാണ് തട്ടിപ്പ് നടന്നത്.

By admin