പാലക്കാട് : കൊല്ലങ്കോട് മുതലമടയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലങ്കോട് സ്വദേശി പരേതനായ കലാധരന്റെ മകള്‍ ഗോപിക (17) യാണ് മരിച്ചത്. വൈകീട്ട് വീട്ടിലുണ്ടായിരുന്ന കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. അന്വേഷണത്തില്‍ അല്‍പ്പമകലെയുള്ള കള്ളിയംപാറ മലമുകളില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.