• Tue. Apr 29th, 2025

24×7 Live News

Apdin News

മലയാളസിനിമയുടെ യശസുയര്‍ത്തിയ ബഹുമുഖ പ്രതിഭ – സി വി ആനന്ദബോസ്

Byadmin

Apr 29, 2025


കൊല്‍ക്കത്ത: ചലച്ചിത്രപ്രതിഭ ഷാജി എന്‍ കരുണിന്റെ നിര്യാണത്തില്‍ ബംഗാള്‍ ഗവര്‍ണര്‍ ഡോ സിവി ആനന്ദ ബോസ് അനുശോചിച്ചു. ഛായാഗ്രഹണത്തിലും സംവിധാനത്തിലും ഒരുപോലെ സര്‍ഗചൈതന്യം സന്നിവേശിപ്പിച്ച് ലോകോത്തര നിലവാരമുള്ള നവതരംഗ സിനിമകളിലൂടെ മലയാളനാടിന്റെ യശസുയര്‍ത്തിയ ബഹുമുഖ പ്രതിഭയാണ് ഷാജി.

സിനിമയുടെ എല്ലാ മേഖലകളെക്കുറിച്ചും അദ്ദേഹത്തിന് അഗാധമായ അറിവും തന്റേതായ ശൈലിയുമുണ്ടായിരുന്നു. കഴിഞ്ഞ കൊല്‍ക്കത്ത അന്താരാഷ്‌ട്ര ചലച്ചിതോത്സവത്തിനെത്തിയ അദ്ദേഹം ബംഗാള്‍ രാജ്ഭവനിലെത്തി സനിമാനുഭവങ്ങള്‍ പങ്കുവെച്ച സന്ദര്‍ഭം അനുശോചനസന്ദേശത്തില്‍ ആനന്ദബോസ് അനുസ്മരിച്ചു.

 



By admin