• Sun. Sep 14th, 2025

24×7 Live News

Apdin News

മലയാളികള്‍ക്ക് ഒഴിച്ച് ബാക്കി എല്ലാവര്‍ക്കും ഇന്ത്യയില്‍ ഹിന്ദു എന്ന ചിന്തയുണ്ട്…ഒരു കലാപത്തിനും മോദി വീഴ്‌ത്താനാവില്ല: ഫക്രുദ്ദീന്‍ അലി

Byadmin

Sep 14, 2025



തിരുവനന്തപുരം: മലയാളികള്‍ക്ക് ഒഴിച്ച് ഇന്ത്യയിലെ ബാക്കി എല്ലാവര്‍ക്കും ഹിന്ദു എന്ന ചിന്തയുണ്ടെന്നും മോദിയെ വീഴ്‌ത്താന്‍ ഒരു കലാപത്തിനും ആവില്ലെന്നും രാഷ്‌ട്രീയനിരീക്ഷകനായ ഫക്രുദ്ദീന്‍ അലി. ഇന്ത്യയിലെ സൈന്യവും പൊലീസും ശക്തമാണെന്നും ബംഗ്ലാദേശ് പോലെ, നേപ്പാള്‍ പോലെ മോദിയെ അട്ടിമറിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

നേപ്പാളില്‍ നടന്നത് അറബ് വസന്തം പോലെയുള്ള കലാപമാണ്. അറബ് വസന്തം എന്ന കലാപം ഓര്‍മ്മയുണ്ടല്ലോ? അന്നും കൗമാരക്കാരാണ് കലാപത്തിന് മുന്നില്‍ നിന്നത്. ഈ കൗമാരക്കാര്‍ക്ക് ലോകത്തിന്റെ യാഥാര്‍ത്ഥ്യം അറിയില്ല. കമ്മ്യൂണിസം, വിപ്ലവം എന്നൊക്കെ പറഞ്ഞാല്‍ ഈ പ്രായക്കാര്‍ ആവേശം കൊള്ളും. ഇവരെ ഇതിലേക്ക് ഇളക്കിവിടുന്നത് മറ്റൊരാളാണ്. പിന്നില്‍ എവിടേയോ ഇരുന്ന് ചരട് വലിക്കുന്ന ഒരാള്‍. ഇപ്പോള്‍ എല്ലാവര്‍ക്കും ഇത്തരം കലാപത്തിന്റെ സ്വഭാവം അറിയാം.

ഫ്രഞ്ച് വിപ്ലവം ഉണ്ടാക്കിയത് യുവാക്കള്‍ തന്നെയാണ്. റഷ്യന്‍ വിപ്ലവം നടന്നിന് മുന്നിലും യുവാക്കള്‍ . നേപ്പാളില്‍ മാത്രമല്ല, എല്ലായിടത്തും ചെറുപ്പക്കാര്‍ തന്നെയാണ് പലപ്പോഴും മുന്‍പന്തിയില്‍ നിന്നത്. പക്ഷെ ഇന്ത്യയില്‍ അതൊന്നും നടക്കില്ല. ഇവിടെ സൈന്യം ശക്തമാണ്. പൊലീസ് ശക്തമാണ്. ആര്‍എസ്എസ് ‍ഡബിള്‍ സ്ട്രോങ്ങ് ആണ്. അതിനാല്‍ മോദിയെ വീഴ്‌ത്താന്‍ ഒരു കലാപത്തിനും കഴിയില്ല. – ഫക്രുദ്ദീന്‍ അലി പറയുന്നു.

അമേരിക്കന്‍ പിന്തുണയുള്ള ഗൊരാങ്ങ് എന്ന യുവാവാണ് ജെന്‍ സീ കലാപം നയിച്ച ഒരാള്‍. ഇയാളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഓഫീസുകള്‍ തീയിടണം. ആളുകളെ ആക്രമിക്കണം- തുടങ്ങി ഗൊരാങ്ങ് അക്രമികളായ ജെന്‍ സീക്കാര്‍ക്ക് നല്‍കിയ നിര്‍ദേശങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നുണ്ട്. ന്യൂയോര്‍ക്കില്‍ ജനിച്ച ബാര്‍ബറ ആഡംസ് എന്ന വിദേശി നേപ്പാളിലെ രാജകുടുംബത്തിലെ അംഗത്തെ വിവാഹം ചെയ്ത ശേഷം നേപ്പാളിലെ രാജകൊട്ടാരത്തിലായിരുന്നു ഇവര്‍ താമസിച്ചത്. ഈ ബാര്‍ബറ ആഡംസിനും നേപ്പാള്‍ കലാപത്തില്‍ പങ്കുണ്ട്. – ഫക്രുദ്ദീന്‍ അലി പറയുന്നു.

By admin