• Thu. Jan 9th, 2025

24×7 Live News

Apdin News

‘മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍’; പുസ്തക പ്രകാശനം 13ന്

Byadmin

Jan 8, 2025


കൊച്ചി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി ന്യൂസ് എഡിറ്ററുമായ മുരളി പാറപ്പുറം രചിച്ച് കുരുക്ഷേത്ര പ്രകാശന്‍ പ്രസിദ്ധീകരിക്കുന്ന മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ പുസ്തക പ്രകാശനം 13ന് വൈകീട്ട് 5.30ന് എം.കെ. ശേഷാദ്രി റോഡിലെ സഹോദരസൗധം ഹാളില്‍ നടക്കും.

പ്രമുഖ മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ എന്‍.എം. പിയേഴ്‌സണ്‍ പുസ്തക പ്രകാശനം നിര്‍വ്വഹിക്കും. തപസ്യ കലാസാഹിത്യ വേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി ഹരിദാസ്, ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, കുരുക്ഷേത്ര പ്രകാശന്‍ എഡിറ്റര്‍ ജി. അമൃതരാജ്, ഗ്രന്ഥകാരന്‍ മുരളി പാറപ്പുറം തുടങ്ങിയവര്‍ സംബന്ധിക്കും.
കാറല്‍ മാര്‍ക്‌സിന്റെ ജീവിതവും ചിന്തയും നിശിതമായി തുറന്ന് കാട്ടുകയും മാര്‍ക്‌സ് ഇനി ഒരിക്കലും മടങ്ങിവരില്ലെന്ന് നിസ്സംശയം പറയുകയും ചെയ്യുന്ന മലയാളത്തിലെ ആദ്യ ഗ്രന്ഥം കൂടിയാണിത്.



By admin