
നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിന് പിന്നാലെ ഉയരുന്ന വിവാദങ്ങൾ തന്റെ അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ സന്തോഷ് പണ്ഡിറ്റ്. പ്രധാന പ്രതികളെ ശിക്ഷിച്ചു എന്നത് കൊണ്ട് എല്ലാം തീർന്നുവെന്ന് കരുതിയെങ്കിലും തെറ്റിയെന്നും വരാനുള്ള ദിവസങ്ങളിൽ കൂടുതൽ വിവാദങ്ങൾ ഉയർന്നുവരാൻ സാധ്യത ഉണ്ടെന്നുമാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. ചില വലിയ പൊട്ടിത്തെറികൾക്ക് സാധ്യത കാണുന്നുണ്ടെന്നും പണ്ഡിറ്റ് നിരീക്ഷിച്ചു.
പണ്ഡിറ്റിന്റെ പ്രവചനം
പ്രമുഖ നടിയെ ക്രൂരമായി ആക്രമിച്ച 6 പ്രതികളെ ബഹു കോടതി ശിക്ഷിക്കുകയും, ഗൂഢാലോചന കുറ്റം തെളിയിക്കുവാൻ ആയില്ല, അതായത് ഗൂഡാലോചന നടന്നില്ല എന്ന കാരണത്താൽ പ്രമുഖ നടനെ കുറ്റ മുക്തൻ ആക്കുകയും ചെയ്‌തതോടെ നമ്മൾ പൊതുവായി ചിന്തിച്ചത് ആ ചാപ്റ്റർ ക്ലോസ് ആയി എന്നാണ്. ഇനി എല്ലാം പഴയ പാടി ആയേക്കും എന്നും ചിന്തിച്ചു.
എന്നാൽ കോടതി വിധി വന്നതിനു ശേഷം, പ്രമുഖ നടനെ വെറുതെ വിട്ട വിഷയത്തിൽ ഉണ്ടാകുന്ന വലിയ പ്രതിഷേധങ്ങൾ, വൻ കോലാഹലങ്ങൾ, സിനിമാ മേഖലയിലെ ചില പ്രമുഖരുടെ നിലപാട് എല്ലാം നിരീക്ഷിച്ചപ്പോൾ എനിക്ക് ഒരു കാര്യം മനസിലായി. ഈ കോടതി വിധി പൾസർ സുനി ആൻഡ് പാർട്ടിയുടെ കാര്യത്തിൽ ക്ലോസ്ഡ് ചാപ്റ്റർ ആണെങ്കിലും, ഒരു പുതിയ ചാപ്റ്റർ തുറക്കുക കൂടി ആണ് ചെയ്‌തത്. പാവം അതിജീവിതക്ക് ഇനി സുപ്രീം കോടതിയിൽ പോവുക മാത്രം വഴിയുള്ളു.
എന്നാൽ ചില നടന്മാരുടെ ആരാധകരുടെ ഭാഗത്തു നിന്നും, കലക്ക് വേണ്ടി ജീവിച്ചു മരിക്കുന്ന, ഇതുവരെ കർട്ടന്റെ പുറകിൽ നിന്ന് കളിച്ച ചില “കലാകാരന്മാരുടെ” ഭാഗത്തു നിന്നും ശക്തമായ കണക്കു തീർക്കലുകൾ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നു. നമ്മൾ സ്വപ്‌നത്തിൽ പോലും പ്രതീക്ഷിക്കാത്ത ചില പുതിയ അവതാരങ്ങൾ ഇനി പുതിയ എപ്പിസോഡുകളിൽ വരാം.
മലയാള സിനിമയിൽ ചില വലിയ പൊട്ടിത്തെറികൾക്ക് സാധ്യത കാണുന്നു. പിന്നെ ആരും അത്ര മോശമല്ല. മുമ്പ് പ്രമുഖ നടിക്ക് സപ്പോർട്ട് കൊടുത്ത പലരും അവരോടുള്ള സ്നേഹം കൊണ്ടോ, സ്ത്രീകൾക്ക് എതിരെയുള്ള ആക്രമണങ്ങൾ കണ്ടു നിൽക്കുവാൻ പറ്റാത്തവരോ ഒന്നുമല്ല. അവർക്കു പ്രമുഖ നടനോട് മുമ്പ് നടന്ന ചില വിഷയങ്ങളിൽ ഉള്ള പ്രതികാരം ആണ് അന്ന് അങ്ങനെ പറയിപ്പിച്ചത് എന്ന് തോന്നുന്നു.
പിക്ച്ചർ അഭി ബാക്കി ഹേ..
ഇനിയുള്ള കളികളിൽ പലതും നേർക്കു നേർ ആകാം. (അതിജീവിതയെ ഒന്നും ആരും റെഫർ ചെയ്യുക പോലുമില്ല.. നോക്കിക്കോ) കളികൾ ആണുങ്ങൾ തമ്മിൽ ആകാം.. ഈ വിഷയങ്ങളിൽ ഒന്നും അഭിപ്രായം പറയേണ്ട, ഇടപെടേണ്ട എന്ന് കരുതിയ പല പ്രമുഖരും ഗതികേട് കൊണ്ട് പല തുറന്നു പറച്ചിലും നടത്തും. അതെല്ലാം വലിയ വിവാദം ആയേക്കും. “കഥ അറിയാതെ ആട്ടം കാണുന്ന” മലയാളികൾക്കും, ചാനൽ ജഡ്‌ജി മാർക്കും ഉടനെ വിവാദങ്ങൾ ആകുന്ന ചാകര പ്രതീക്ഷിക്കാം.
ഞാൻ എന്നും അതിജീവിതക്കു നീതി കിട്ടണം എന്ന് ചിന്തിക്കുന്നു. പ്രധാന പ്രതീകൾക്ക് ശിക്ഷ കിട്ടിയതിൽ ഹാപ്പി ആണ്. ഗൂഡാലോചന നടന്നോ എന്നതിന് തെളിവില്ലെന്നു കോടതി പറയുന്നു. അത് അംഗീകരിക്കുകയെ നിവൃത്തിയുള്ളു. (വാൽ കഷ്‌ണം….എല്ലാം എന്റെ ചെറിയ ബുദ്ധിയിൽ തോന്നിയ കാര്യങ്ങൾ ആണേ.. ചിലപ്പോൾ എല്ലാം മറന്നു കൂടുതൽ സ്നേഹത്തോടെ കലക്ക് വണ്ടി ജനിച്ചു, ജീവിച്ചു മരിക്കുന്ന എല്ലാ കലാകാരന്മാരും ജീവിക്കും. 5 ശതമാനം മാത്രം അതിനു സാധ്യത).