• Sun. Nov 16th, 2025

24×7 Live News

Apdin News

മലയോര മേഖലയിലെ സിപിഎം വനിതാ നേതാവ് ആര്‍.സി.രജനി ദേവി ബിജെപിയില്‍

Byadmin

Nov 16, 2025



കാസര്‍കോട്: സിപിഎം വനിതാ നേതാവ് ബിജെപിയില്‍ ചേര്‍ന്നു. മുന്‍ പനത്തടി ഏരിയാ കമ്മറ്റി അംഗവും കര്‍ഷക സംഘം ജില്ലാ എക്‌സികൂട്ടീവ് അംഗവും പുരോഗമന കലാ സാഹിത്യ വേദി പനത്തടി ഏരിയാ വൈസ് പ്രസിഡന്റും, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏരിയാ ജോ.സെക്രട്ടറിയും പനത്തടി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സനും പനത്തടി സിഡിഎസ് ചെയര്‍പേഴ്‌സനുമായിരുന്ന ആര്‍.സി.രജനി ദേവി ബിജെപിയില്‍ ചേര്‍ന്നു.

ഇന്നലെ വൈകിട്ട് ബിജെപിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നടന്ന ശബരിമല സംരക്ഷണ സമ്മേളനത്തില്‍ മുന്‍ കേന്ദ്ര സഹമന്ത്രി വി.മുരളീധരന്റെ സാന്നിധ്യത്തില്‍ ജില്ലാ പ്രസിഡന്റ് എം.എല്‍.അശ്വനി രജനി ദേവിയെ ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. രണ്ട് വര്‍ഷമായി പാര്‍ട്ടിയില്‍ നിന്ന് അകന്ന് നില്‍ക്കുകയായിരുന്നു അവര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനക്ഷേമ, വികസന ഭരണത്തില്‍ ആകൃഷ്ടയായാണ് ബിജെപിയില്‍ ചേരുന്നതെന്ന് അവര്‍ പറഞ്ഞു.

പതിനൊന്ന് വര്‍ഷത്തെ മോദി ഭരണം ഇന്ത്യയുടെ സമസ്ത മേഖലയിലും നടത്തിയ വികസനം ഇന്ത്യയെ തന്നെ മാറ്റിമറിച്ചു. ഇന്ത്യയില്‍ പല പ്രധാനമന്ത്രിമാര്‍ ഭരിച്ചെങ്കിലും ഇന്ത്യയുടെ വികസന രംഗം മാറ്റിമറിച്ചത് നരേന്ദ്ര മോദിയാണ്.

സിപിഎം ആദര്‍ശം പ്രസംഗിക്കുക മാത്രമാണ് ചെയ്യുന്നതെന്നും, ബിജെപി ഇത് നടപ്പിലാക്കുകയാണ് ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. വികസന കേരളം, അഴിമതി രഹിത കേരളം, യുവാക്കളുടെ നല്ല ഭാവി തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നി പ്രവര്‍ത്തിക്കുന്ന ബിജെപിയില്‍ ഇനിയുള്ള കാലം ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് രജനി ദേവി പറഞ്ഞു.

By admin