കോട്ടയം : മള്ളിയൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. കേരളീയ വേഷത്തില്‍ മുണ്ടും വേഷ്ടിയും ധരിച്ച് എത്തിയ ഗവര്‍ണറെ ക്ഷേത്ര ഭാരവാഹികള്‍ പൂര്‍ണ്ണ കുംഭം നല്‍കി സ്വീകരിച്ചു.
വാദ്യമേളങ്ങളോടെ ആനയിച്ചു. ആചാരപ്രകാരം അദേ്ദഹം 12 നാളികേരം ഉടച്ചു പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് ചതുര്‍ത്ഥി മംഗളദീപം തെളിയിച്ചു. വൈഷ്ണവ ഗണപതിയെയും ഉപദേവതകളെയും തൊഴുതു. വഴിപാടുകളും കഴിച്ചു. മള്ളിയൂര്‍ വൈഷ്ണവ ഗണപതിയുടെ ചെറു ശില്പം ഗവര്‍ണര്‍ക്ക് ക്ഷേത്രം അധികൃതര്‍ സമ്മാനിച്ചു.
ഫ്രാന്‍സിസ് ജോര്‍ജ് എംപി, ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിന്‍ലാല്‍, മഹാമണ്ഡലേശ്വര്‍ സ്വാമി സാധു ആനന്ദവനം ഭാരതി മഹാരാജ്, മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി, ദിവാകരന്‍ നമ്പൂതിരി എന്നിവര്‍ ഗവര്‍ണറെ സ്വീകരിച്ചു.