കേരളത്തില്‍ കാലാവസ്ഥ ശക്തമാവുന്നു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കേന്ദകാലാവസ്ഥ വകുപ്പ് മുന്നറിപ്പ് നല്‍കുന്നു. പുതിയ റിപ്പോര്‍ട്ട് പ്രകാരം എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും
പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലിന് മുകളിലുള്ള ന്യൂനമര്‍ദമാണ് മഴ വീണ്ടും ശക്തമാകാന്‍ കാരണം. ഈ ന്യൂനമര്‍ദം ആന്ധ്ര-ഒഡീഷ തീരങ്ങള്‍ക്കടുത്ത് രൂപംകൊണ്ടിട്ടുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശിയേക്കാം.
കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും പുഴകളുടെ സമീപത്ത് താമസിക്കുന്നവര്‍ക്കും പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കാനും, മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാല്‍ എല്ലാവരും അതീവ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ മുന്നറിപ്പ് നല്‍കുന്നു.