• Sun. Aug 17th, 2025

24×7 Live News

Apdin News

മഴ ശക്തം :പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നു, ഭക്തര്‍ക്ക് സ്‌നാനത്തിന് നിയന്ത്രണം

Byadmin

Aug 16, 2025



പത്തനംതിട്ട :സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു.പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നു. കക്കി ഡാം തുറന്നതോടെയാണ് നദിയില്‍ നീരൊഴുക്ക് ഏറിയത്. പമ്പാ സ്‌നാനത്തിന് ഭക്തര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി.

ശനിയാഴ്ച ഇടുക്കി, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് ജാഗ്രതയാണ്. മറ്റ് ജില്ലകളില്‍ മഞ്ഞ ജാഗ്രത. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്‌ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഞായറാഴ്ച കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത.

 

By admin