• Sun. Feb 23rd, 2025

24×7 Live News

Apdin News

മഹാകുംഭമേളയുടെ അവസാനനാളായ ഫെബ്രുവരി 26ന് ഇരട്ടിപുണ്യം; ആകാശത്ത് ഏഴ് ഗ്രഹങ്ങളും എത്തും; മഹാശിവരാത്രിയും അന്ന്

Byadmin

Feb 21, 2025



ന്യൂദല്‍ഹി: സൗരയൂഥത്തിലെ ഏഴ് ഗ്രഹങ്ങളെയും ഭാരതത്തില്‍ നിന്നും നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാവുന്ന വിശുദ്ധ നാളായ ഫെബ്രുവരി 26നാണ് പ്രയാഗ് രാജിലെ മഹാകുംഭമേളയ്‌ക്ക് തിരശ്ശീല വീഴുക. ഏഴ് ഗ്രഹങ്ങളും ആകാശത്ത് ദൃശ്യമാകുന്ന ബഹിരാകാശത്തെ ഈ അപൂര്‍വ്വ ഗ്രഹവിന്യാസം ഭൂമിയില്‍ ആത്മീയവിശുദ്ധി നിറയ്‌ക്കുമെന്നാണ് സങ്കല്‍പം.

സൗരയൂഥത്തിലെ ഏഴ് ഗ്രഹങ്ങളായ ബുധന്‍, വ്യാഴം, ശുക്രന്‍, ചൊവ്വ, ശനി, യുറാനസ്, നെപ്ട്യൂണ്‍ എന്നിവ ഭാരതത്തില്‍ നിന്നും രാത്രിയില്‍ നോക്കിയാല്‍ ആകാശത്ത് ദൃശ്യമാവുന്ന ആ പരമപവിത്രനാളില്‍ തന്നെയാണ് ഇക്കുറി മഹാശിവരാത്രയും വന്നുചേരുന്നത്. അതുകൊണ്ട് തന്നെ പ്രയാഗ് രാജിലെ മഹാകുംഭമേളയ്‌ക്ക് തിരശ്ശീല വീഴുന്ന ഫെബ്രുവരി 26 മഹാശിവരാത്രി കൂടി ആയതിനാല്‍ ഭക്തര്‍ക്ക് അത് പരമപുണ്യം നല്‍കുമെന്ന് കരുതുന്നു.

മഹാകുംഭമേളയ്‌ക്ക് തുടക്കം കുറിച്ച ജനുവരി മാസത്തില്‍ സൗരയൂഥത്തിലെ ആറ് ഗ്രഹങ്ങളായ വ്യാഴം, ശുക്രന്‍, ചൊവ്വ, ശനി, യുറാനസ്, നെപ്ട്യൂണ്‍ എന്നിവ ആകാശത്ത് ദൃശ്യമായിരുന്നു. എന്നാല്‍ മഹാകുംഭമേള അവസാനിക്കുന്ന മഹാശിവരാത്രി നാളായ ഫെബ്രുവരി 26നാണ് ബുധന്‍ കൂടി ആകാശത്ത് പ്രത്യക്ഷമാവും. സൂര്യന്റെ ഒരു ഭാഗത്ത് ബുധന്‍, വ്യാഴം, ശുക്രന്‍, ചൊവ്വ, ശനി, യുറാനസ്, നെപ്ട്യൂണ്‍ എന്നീ ഏഴ് ഗ്രഹങ്ങളും ഒരേ നേര്‍രേഖയില്‍ വരുന്നു എന്നത് അപൂര്‍വ്വ ഗ്രഹവിന്യാസമാണ്. അതോടെ ഭൂമിയില്‍ ആത്മീയഊര്‍ജ്ജം നിറയും.

 

 

By admin