• Sat. Jan 18th, 2025

24×7 Live News

Apdin News

മഹാകുംഭമേള 2025; ശുചിത്വത്തിന്റെ ഹൈടെക് മോഡല്‍

Byadmin

Jan 18, 2025


പ്രയാഗ്‌രാജിലെ മഹാകുംഭമേളയുടെ വിശാലമായ ഭൂമികയില്‍ സൂര്യന്‍ ഉദിക്കുമ്പോള്‍, പരിപാടിയുടെ വ്യാപ്തി ശ്രദ്ധയില്‍ പെടും. മനുഷ്യരുടെ ഒരു വന്‍കടല്‍ സങ്കല്‍പ്പിച്ചു നോക്കൂ. അവിടെ ഓരോ വ്യക്തിയും വിശ്വാസത്തിന്റെയും ഭക്തിയുടെയും ഊര്‍ജ്ജസ്വലമായ സമന്വയത്തിലേക്ക് സംഭാവന ചെയ്യുന്നു. ഈ വിസ്മയക്കാഴ്ചയിലെ, നിശബ്ദ നായകര്‍ തിരീലയ്‌ക്ക് പിന്നില്‍ അക്ഷീണം പ്രവര്‍ത്തിക്കുന്ന നൂതന മാലിന്യ സംസ്‌കരണ സാങ്കേതികവിദ്യകളാണ്. ഒരു മഹത്തായ സിംഫണിയില്‍ അറിയപ്പെടാതെ പോകുന്ന സംഗീത സംവിധായകനെ പോലെ, ഈ നൂതനാശയങ്ങള്‍ ശുചിത്വത്തിന്റെയും വൃത്തിയുടെയും ഓരോ സ്വരവും തികച്ചും ഇണങ്ങുന്നുവെന്ന് ഉറപ്പാക്കുന്നു.
ഹൈടെക് മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ മുതല്‍ പ്രകൃതിദത്തമായി ശുദ്ധീകരിക്കപ്പെടുന്ന കുളങ്ങള്‍ വരെ, ഓരോ ഘടകവും പരിസ്ഥിതിയുടെ പവിത്രത നിലനിര്‍ത്തുന്നതില്‍ ഇവിടെ നിര്‍ണായക പങ്ക് വഹിക്കുന്നു. പാരമ്പര്യത്തിന്റെയും സാങ്കേതികവിദ്യയുടെയും ഈ സംയോജനം മഹാ കുംഭമേളയുടെ ആത്മീയ സത്ത സംരക്ഷിക്കുക മാത്രമല്ല, ലോകമെമ്പാടുമായി ഭാവിയിലെ വലിയ ഒത്തുചേരലുകള്‍ക്ക് ഒരു മാനദണ്ഡം സ്ഥാപിക്കുകയും ചെയ്യുന്നു.

ദശലക്ഷക്കണക്കിന് പേര്‍ സംഗമിക്കുന്ന, ഒറ്റരാത്രികൊണ്ട് ഉയര്‍ന്നുവരുന്ന ഒരു തിരക്കേറിയ നഗരം സങ്കല്‍പ്പിച്ചു നോക്കൂ. ഏകദേശം 40 കോടി സന്ദര്‍ശകരെത്തുമെന്ന് കരുതുന്ന 45 ദിവസത്തെ മതപരമായ ചടങ്ങ്. ഓരോ ദിവസവും സൃഷ്ടിക്കപ്പെടുന്ന മാലിന്യം കൈകാര്യം ചെയ്യുകയെന്ന വെല്ലുവിളി എത്രയോ വലുതായിരിക്കും. എന്നിരുന്നാലും, അധികൃതര്‍ ഭയപ്പെടുന്നില്ല. ഈ ഭഗീരഥ പ്രയത്നം കൈകാര്യം ചെയ്യാന്‍ അവര്‍ ഭാരതത്തിലെ മുന്‍നിര ശാസ്ത്ര സ്ഥാപനങ്ങളായ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെയും ഭാഭ ആറ്റോമിക് ഗവേഷണ കേന്ദ്രത്തിന്റെയും സഹായം തേടി. മഹാ കുംഭമേളയില്‍ പ്രതിദിനം ഏകദേശം 16 ദശലക്ഷം ലിറ്റര്‍ വിസര്‍ജന മാലിന്യവും 240 ദശലക്ഷം ലിറ്റര്‍ മറ്റു തരത്തില്‍ മലിനീകരിക്കപ്പെട്ട ജലവും, ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകരില്‍ നിന്നുള്ള ഖരമാലിന്യവും സൃഷ്ടിക്കപ്പെടുന്നു. ഇവ കൈകാര്യം ചെയ്യുന്നിടത്താണ് നൂതന സാങ്കേതികവിദ്യകള്‍ പ്രസക്തമാകുന്നത്.

ഐഎസ്ആര്‍ഒ -ബാര്‍ക്ക് സഹകരണത്തിലൂടെ വികസിപ്പിച്ച ഹൈബ്രിഡ് ഗ്രാനുലാര്‍ സീക്വന്‍സിങ് ബാച്ച് റിയാക്ടറാണ് ഇതിലൊന്ന്. ഇത് ഒരു ഹൈടെക് വാഷിങ് മെഷീന് സമാനമാണ്. വസ്ത്രങ്ങള്‍ വൃത്തിയാക്കുന്നതിനുപകരം, ഇതു മലിനജലം സംസ്‌കരിക്കുന്നു. മൂന്ന് പ്രീഫാബ്രിക്കേറ്റഡ് വിസര്‍ജ്ജ്യ പ്ലാന്റുകളില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിക്കും. ഇത് മനുഷ്യ മാലിന്യങ്ങള്‍ കാര്യക്ഷമമായി സംസ്‌കരിക്കുകയും പരിസ്ഥിതി, ശുദ്ധവും സുരക്ഷിതവുമായി തുടരുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും.

ജിയോട്യൂബ് ആണു മറ്റൊന്ന്. വലിയ അളവില്‍ ദ്രാവക മാലിന്യങ്ങള്‍ സംഭരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്ന ഭീമന്‍ ടീ ബാഗായി ഇതിനെ കരുതാം. മാലിന്യങ്ങള്‍ നിയന്ത്രിക്കുന്നതിനും സംസ്‌കരിക്കുന്നതിനും ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. ശുദ്ധജലം മാത്രം പരിസ്ഥിതിയിലേക്ക് തിരികെ വരുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും.
് ബയോറെമഡിയേഷന്‍ ആണ് മൂന്നാമന്‍. ഗുണകരമായ സൂക്ഷ്മാണുക്കള്‍ ഉപയോഗിച്ച് മാലിന്യങ്ങളെ വിഘടിപ്പിച്ച് ജലം ശുദ്ധീകരിക്കുന്ന പ്രക്രിയയാണിത്. ഏകദേശം 75 വലിയ കുളങ്ങളില്‍ ശേഖരിക്കുന്ന മലിനജലത്തില്‍, പ്രകൃതിദത്തവും പരിസ്ഥിതി സൗഹൃദവുമായ ഈ രീതി പ്രയോഗിക്കും. ഇത് ജലം ഫലപ്രദമായും സുരക്ഷിതമായും സംസ്‌കരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കും.

് മാലിന്യ സംസ്‌കരണത്തിന് ഗണ്യമായ പ്രതിബദ്ധത പുലര്‍ത്തുന്ന സര്‍ക്കാരാണ് യുപിയിലേത്. മഹാ കുംഭമേളയ്‌ക്ക് മൊത്തം 7000 കോടി രൂപയാണ് ബജറ്റ്. മാലിന്യ, ജല പരിപാലനത്തിനായി 1600 കോടി നീക്കിവച്ചിട്ടുണ്ട്. കൂടാതെ വെളിയിട വിസര്‍ജ്ജന രഹിത അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 316 കോടിയും നീക്കിവച്ചിട്ടുണ്ട്. ഈ സാമ്പത്തിക, അടിസ്ഥാന സൗകര്യ പ്രതിബദ്ധത കുംഭമേളയില്‍ ശുചിത്വവും വൃത്തിയും നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം അടിവരയിടുന്നു.

നിരവധി നിര്‍ണായക പാരിസ്ഥിതിക ആശങ്കകള്‍ ലഘൂകരിക്കുക എന്നതാണ് ഇവിടെ പ്രായോഗികമാക്കിയിരിക്കുന്ന സാങ്കേതികവിദ്യകളുടെ ലക്ഷ്യം. അവ നദിയിലെ ജല മലിനീകരണം തടയുന്നു. മാലിന്യങ്ങളില്‍ നിന്നും മലിനജലത്തില്‍ നിന്നുമുള്ള ആരോഗ്യ അപകടസാധ്യതകള്‍ കുറയ്‌ക്കുന്നു. വന്‍തോതിലുള്ള മാലിന്യ നിക്ഷേപത്തിന്റെ പാരിസ്ഥിതിക ആഘാതവും കുറയ്‌ക്കും. മാലിന്യ സംസ്‌കരണത്തിനുള്ള പ്രവര്‍ത്തന തന്ത്രത്തില്‍- മനുഷ്യര്‍ കൈകാര്യം ചെയ്യുന്നത് പരമാവധി കുറയ്‌ക്കുക, നൂതന സാങ്കേതിക ഇടപെടലുകള്‍ ഉപയോഗിച്ച് ഉറവിട തലത്തിലുള്ള മാലിന്യം വേര്‍തിരിക്കലിന് ഊന്നല്‍ നല്‍കുക, തന്ത്രപരമായ നിര്‍മാര്‍ജന സംവിധാനങ്ങള്‍ നടപ്പിലാക്കുക എന്നിവ ഉള്‍പ്പെടുന്നു.

1. 45 ലക്ഷം പോര്‍ട്ടബിള്‍ ശുചിമുറികള്‍ സ്ഥാപിക്കല്‍, തുടര്‍ച്ചയായ ശുചീകരണത്തിനായി തൊഴിലാളികളെ വിന്യസിക്കല്‍, മതിയായ മെഡിക്കല്‍ സൗകര്യങ്ങള്‍ സ്ഥാപിക്കല്‍, സമഗ്ര മാലിന്യ ശേഖരണ, പരിപാലന അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കല്‍ എന്നിവ കുംഭമേളയ്‌ക്കു പ്രത്യേകമായി നടപ്പാക്കി.

ബൃഹത്തായ ഒത്തുചേരലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഈ നൂതന സാങ്കേതികവിദ്യകള്‍ മാതൃകാപരമായ മാറ്റത്തെ പ്രതിനിധാനം ചെയ്യുന്നു. പാരിസ്ഥിതിക സുസ്ഥിര മാലിന്യ സംസ്‌കരണം, ആരോഗ്യ അപകടസാധ്യതകള്‍ കുറയ്‌ക്കല്‍, പാരിസ്ഥിതിക തടസങ്ങള്‍ കുറയ്‌ക്കല്‍, വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം എന്നിവ ഇവ വാഗ്ദാനം ചെയ്യുന്നു. വലിയ ഒത്തുചേരലുകള്‍ സൃഷ്ടിക്കുന്ന സങ്കീര്‍ണ്ണമായ ലോജിസ്റ്റിക്കല്‍, പാരിസ്ഥിതിക വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതില്‍ ഭാരതത്തിന്റെ സാങ്കേതിക വൈദഗ്ധ്യത്തിന് ഈ മഹാ കുംഭമേള തെളിവാണ്. വൃത്തിയുള്ളതും ആരോഗ്യകരവുമായ ഭാവി സൃഷ്ടിക്കാന്‍ സാങ്കേതികവിദ്യയും പരമ്പരാഗത രീതികളും എങ്ങനെ ഒത്തുചേര്‍ക്കാമെന്നതിന്റെ തിളക്കമാര്‍ന്ന ഉദാഹരണമായി ഇത് നിലകൊള്ളുന്നു.



By admin