• Sat. Jan 10th, 2026

24×7 Live News

Apdin News

മഹാരാഷ്‌ട്രയിലെ അംബർനാഥിൽ കോണ്‍ഗ്രസിന് തിരിച്ചടി, 12 കോൺഗ്രസ് കൗൺസിലർമാർ ബിജെപിയിൽ ചേർന്നു

Byadmin

Jan 10, 2026



മുംബൈ: മഹാരാഷ്‌ട്രയിലെ അംബർനാഥ് മുനിസിപ്പൽ കൗൺസിലിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. അവിടെ 12 കോൺഗ്രസ് കൗൺസിലർമാർ ബിജെപിയിൽ ചേർന്നു. അംബർനാഥിൽ പരമ്പരാഗത എതിരാളിയായ കോൺഗ്രസുമായി സഖ്യമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് 12 പേരെയും കോൺഗ്രസിൽ നിന്ന് സസ്പെൻ്റ് ചെയ്തത്.

ഈ കോൺഗ്രസ് കൗൺസിലർമാര്‍ ബിജെപിയില്‍ ചേരുകയായിരുന്നു. ഡിസംബർ 20 നാണ് അംബർനാഥിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്. ഇവിടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് ഷിൻഡെയുടെ ശിവസേനയാണ്. 27 സീറ്റാണ് ഇവര്‍ നേടിയത്. എന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതോടെ . ബിജെപിക്ക് കൗൺസിലിൽ 26 സീറ്റായി. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിക്ക് നാല് സീറ്റുണ്ട്. . ഈ മൂന്ന് കക്ഷികളും ഒന്നായാണ് സഖ്യമുണ്ടാക്കിയത്. ഫലത്തിൽ കോൺഗ്രസ് മുനിസിപ്പൽ കൗൺസിലിൽ നിന്ന് പുറത്തായി. ഇതോടെ ബിജെപിക്ക് അംബർനാഥിൽ എൻസിപി പിന്തുണയോടെ ഭരിയ്‌ക്കും. ഇവിടെ ഷിന്‍ഡെയും ബിജെപിയും തമ്മില്‍ സൗഹൃദമത്സരമായിരുന്നു.

By admin