ന്യൂദെൽഹി:മഹാരാഷ്‌ട്രയിലെ മൂന്ന് ഗ്രാമങ്ങളിലെ നിരവധി ആളുകളെ കഷണ്ടിക്കാരാക്കിയ മുടികൊഴിച്ചിൽ പരിഭ്രാന്തി പരത്തി. സംസ്ഥാനത്തെ ഷെഗാവ് താലൂക്കിലെ കൽവാഡ്,ബോണ്ട്ഗാവ്, ഹിംഗന ഗ്രാമങ്ങളിലാണ് ഈ ലക്ഷണം കണ്ടത്. സംഭവം പരിഭ്രാന്തി പരത്തിയതോടെ ആരോഗ്യവകുപ്പ് അധികൃതർ ഗ്രാമങ്ങളിലെത്തി പരിശോധന തുടരുകയാണ്. രോഗം ബാധിച്ചവർക്ക് ആവശ്യമായ ചികിത്സ ആരംഭിച്ചതായി ഷെഗാവ് ഹെൽത്ത് ഓഫീസർ ഡോ.ദീപാലി ബഹേകർ പറഞ്ഞു. ഈ ഗ്രാമങ്ങളിൽ നിന്നുള്ള വെള്ളത്തിന്റെ സാമ്പിളുകളും പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്. 99 ശതമാനം കേസുകളിലും തലയോട്ടിയിലെ ഫംഗസ് അണുബാധയാണ് കാരണമെന്ന് കണ്ടെത്തിയതായി ജില്ല ആരോഗ്യ ഓഫീസർ അമോൽ ഗീത പറഞ്ഞു. ജലത്തിൽ ഘനലോഹങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കും. അവ ഫംഗസ് അണുബാധ വർധിപ്പിക്കും. അവർ വ്യക്തമാക്കി.