
മുംബയ് : മഹാരാഷ്‌ട്രയില്‍ സുനേത്ര പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിലെ ചടങ്ങില്‍ ഗവര്‍ണര്‍ ആചാര്യ ദേവ്രത് സത്യവാചകം ചൊല്ലിക്കൊടുത്തു.കായികം, ന്യൂനപക്ഷകാര്യം, എക്സൈസ്, യുവജനകാര്യം എന്നീ വകുപ്പുകളാണ് സുനേത്ര വഹിക്കുക.മഹാരാഷ്‌ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയാണ് സുനേത്ര പവാര്‍.
എന്‍സിപി നിയമസഭാ കക്ഷിയോഗം ഐകകണ്‌ഠ്യേനെയാണ് സുനേത്രയെ നേതാവായി തിരഞ്ഞെടുത്തത്.മന്ത്രിസഭയില്‍ അജിത് പവാറിന്റെ വകുപ്പുകളില്‍ ധനകാര്യവും ആസൂത്രണവും ഒഴികെയുള്ളവ സുനേത്ര കൈകാര്യം ചെയ്യും.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസായിരിക്കും ധനകാര്യ വകുപ്പിന്റെ ചുമതല വഹിക്കുക. ശരത് പവാറും സുപ്രിയയും ചടങ്ങില്‍ പങ്കെടുത്തില്ല. സത്യപ്രതിജ്ഞയ്‌ക്ക് മുന്നോടിയായി വിധാന്‍ ഭവനില്‍ ചേര്‍ന്ന എന്‍സിപി നിയമസഭ കക്ഷി യോഗത്തില്‍ സുനേത്രയെ ഐക്യകണ്ഠേനെ തിരഞ്ഞെടുത്തതിനൊപ്പം പാര്‍ട്ടിയുടെ മുന്നോട്ടുള്ള കാര്യങ്ങളിലും തീരുമാനമെടുക്കാനും ചുമതലപ്പെടുത്തി. മുതിര്‍ന്ന നേതാവായ ഛഗന്‍ ബുജ്ബലാണ് നിര്‍ദേശം മുന്നോട്ടുവച്ചത്. പ്രഫുല്‍ പട്ടേല്‍, സുനില്‍ തത്ക്കരെ എന്നിവരുള്‍പ്പെടുന്ന നേതാക്കള്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു.
സുനേത്രയ്‌ക്ക് പകരം മകന്‍ പാര്‍ഥിനെ രാജ്യസഭയിലേക്കയക്കാനുള്ള നീക്കങ്ങളും ഉണ്ട്.