• Tue. Feb 10th, 2026

24×7 Live News

Apdin News

മഹാരാഷ്‌ട്ര ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ്: പൂർണ്ണ ഫലം പുറത്ത്, ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി, 731ൽ 562 സീറ്റുകൾ നേടി മഹായുതി സഖ്യം

Byadmin

Feb 10, 2026



മഹാരാഷ്‌ട്രയിലെ ജില്ലാ പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യത്തിന് വൻ വിജയം. 731 ജില്ലാ പരിഷത്ത് സീറ്റുകളിൽ മഹായുതി സഖ്യം 562 സീറ്റുകൾ നേടി. 233 സീറ്റുകൾ നേടി ഭാരതീയ ജനതാ പാർട്ടി (ബിജെപി)യാണ് സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) അജിത് പവാർ വിഭാഗം 167 സീറ്റുകളും ശിവസേന ഏക്നാഥ്‌ ഷിൻഡെ വിഭാഗം 162 സീറ്റുകളും നേടി.

അതേസമയം, പ്രതിപക്ഷമായ മഹാ വികാസ് അഘാഡി(എംവിഎ)ക്ക് മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വലിയ പതനമാണ് നേരിടേണ്ടി വന്നത്. സഖ്യത്തിനുള്ളിൽ കോൺഗ്രസ് 56 സീറ്റുകൾ നേടി മുന്നിലെത്തി. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന 43 സീറ്റുകൾ നേടിയപ്പോൾ, ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി 26 സീറ്റുകൾ നേടി. മഹാരാഷ്‌ട്ര നവനിർമ്മാൺ സേനയ്‌ക്ക് ആകെ രണ്ട് സീറ്റുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. സ്വതന്ത്ര സ്ഥാനാർത്ഥികളും മറ്റുള്ളവരും ചേർന്ന് 42 സീറ്റുകൾ നേടി. സംസ്ഥാനത്തെ 12 ജില്ലാ പരിഷത്തുകളിലേക്കും 125 പഞ്ചായത്ത് സമിതികളിലേക്കും ശനിയാഴ്ചയാണ് തിരഞ്ഞെടുപ്പ് നടന്നത്.

 

By admin