പ്രയാഗ് രാജ് : ഫെബ്രുവരി 26ആണ് കുംഭമേളയിലെ അവസാന നാള്‍….അന്നാണ് മഹാശിവരാത്രിയും. അന്ന് അപൂര്‍വ്വ ഗ്രഹവിന്യാസം ദൃശ്യമാവുന്ന ദിനമാണ്. സൂര്യന്റെ ഒരു വശത്തായി നിലയുറപ്പിക്കുന്ന ഏഴ് ഗ്രഹങ്ങള്‍ ഭൂമിയില്‍ നിന്നേ ദൃശ്യമാവുന്ന ഈ പവിത്രനാളില്‍ പ്രയാഗ് രാജ് സ്വര്‍ഗ്ഗത്തിന് തുല്യമാകുമത്രെ. അത്രയ്‌ക്ക് അനുഗൃഹീതമായി ആത്മീയോര്‍ജ്ജം പകര്‍ന്നുകിട്ടുന്ന നാള്‍…അന്ന് ത്രിവേണിസംഗമത്തില്‍ അമൃതസ്നാനം ചെയ്യുന്നവര്‍ക്ക് പാപങ്ങള്‍ കഴുകിക്കളയുന്നതോടൊപ്പം ദിവ്യമായഅനുഗ്രഹവും ലഭ്യമാകുമെന്ന് കരുതുന്നു. ഏഴ് ഗ്രഹങ്ങളുടെ ഘോഷയാത്ര എന്നാണ് ഈ അപൂര്‍വ്വ ബഹിരാകാശവിസ്മയത്തെ വിളിക്കുന്നത്. ഇത് പരിപൂര്‍ണ്ണതയില്‍ ദൃശ്യമാവുക ഫെബ്രവരി 28നാണ്.
ആ മഹാശിവരാത്രിക്ക് വേണ്ടി മനുഷ്യക്കടലാണ് പ്രയാഗ് രാജിലേക്ക് ഒഴുകുന്നത്. തിരക്കൊഴിവാക്കാന്‍ വൈകുന്നേരം ആറ് മണിമുതല്‍ പ്രയാഗ് രാജില്‍ വാഹനനിരോധനം തുടങ്ങി. മഹാകുംഭമേള പ്രദേശത്താകട്ടെ വൈകീട്ട് നാല് മണി മുതലേ വാഹന നിരോധനം തുടങ്ങി. പാല്‍, പച്ചക്കറി, ഇന്ധനം, മരുന്ന് തുടങ്ങിയവ വിതരണം ചെയ്യുന്ന അവശ്യവാഹനങ്ങളേ മാത്രം കടത്തിവിടും. ബുധന്‍, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂണ്‍, ശുക്രന്‍ എന്നീ ഏഴ് ഗ്രഹങ്ങള്‍ ഭൂമിയില്‍ നിന്നേ നഗ്നനേത്രങ്ങളാല്‍ ദൃശ്യമാവുന്ന അപൂര്‍വ്വ ഗ്രഹവിന്യാസം.
സ്നാനം ചെയ്യേണ്ട കടവുകള്‍ ഏതൊക്കെ എന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ദക്ഷിണ ജുന്‍സി റൂട്ട് വഴിയും ആറെയ്ല്‍ വഴിയും എത്തുന്നവര്‍ ആറെയ്ല്‍ ഘട്ടില്‍ സ്നാനം ചെയ്യണം.
ഉത്തരി ജൂന്‍സ് വഴി എത്തുന്നവര്‍ ഹരിശ്ചന്ദ്രഘട്ടിലും ജിടി ഘട്ടിലും സ്നാനത്തിന്ഇറങ്ങണം.
പാണ്ഡെ ക്ഷേതം വഴി വരുന്നവര്‍ ഭരദ്വാജ് ഘട്ട്,നാഗവാസുകി ഘട്ട്, മോറി ഘട്ട്, കാളി ഘട്ട്, രാം ഘട്ട്, ഹനുമാന്‍ ഘട്ട് എന്നിവിടങ്ങളില്‍ സ്നാനത്തിനിറങ്ങണം. അതത് പ്രദേശത്തെ പ്രാദേശിക ശിവക്ഷേത്രങ്ങളില്‍ വേണം പ്രാര്‍ത്ഥിക്കാന്‍.
മഹാകുംഭമേളയ്‌ക്ക് അവസാന അമൃതസ്നാനം ത്രിവേണി സംഗമത്തില്‍ നടത്താന്‍ കഴിയുന്ന അവസരമാണ് മഹാശിവരാത്രി നാളായ ഫെബ്രുവരി 26ന്. അന്ന് അത്യപൂര്‍വ്വമായ ഭക്തജനത്തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.