
ചൈനീസ് അന്തർവാഹിനികൾ ഇന്ത്യൻ മഹാസമുദ്രത്തിൽ നടത്തുന്ന നിഗൂഢ നീക്കങ്ങളെ തകർക്കാൻ ഇന്ത്യൻ നാവികസേനയ്‌ക്കായി കൂടുതൽ പി-8ഐ വിമാനങ്ങൾ എത്തുന്നു. സമുദ്രത്തിന് മുകളിലൂടെ പറന്ന് താഴെയുള്ള ചെറിയ അനക്കങ്ങൾ പോലും നിരീക്ഷിക്കാനാകുന്ന ഇവ എത്തുന്നതോടെ ഇന്ത്യ മഹാസമുദ്രത്തിലെ അജയ്യരായി മാറും .
6 വിമാനങ്ങൾ കൂടി എത്തുന്നതോടെ ഇന്ത്യയുടെ കൈവശം ആകെ 22-ഓളം പി-8ഐ വിമാനങ്ങളുണ്ടാകും. അതോടെ പി-8ഐ വിമാനങ്ങളുടെ കാര്യത്തിൽ അമേരിക്ക കഴിഞ്ഞാൽ ലോകത്തെ രണ്ടാമത്തെ ശക്തിയായി ഇന്ത്യ മാറും. ലോകത്ത് ഫ്രാൻസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ റഫാൽ വിമാനങ്ങൾ സ്വന്തമാക്കിയ രാജ്യവും ഇന്ത്യയാണ്.: 41,000 അടി ഉയരത്തിൽ വരെ പറക്കാൻ ഇതിനാകും. മണിക്കൂറിൽ 789 കിലോമീറ്ററാണ് വേഗത .
ഓപ്പറേഷൻ നെപ്റ്റ്യൂൺ’ (Neptune) എന്ന പേരിൽ ഇന്ത്യൻ മഹാസമുദ്രം, ബംഗാൾ ഉൾക്കടൽ, അറബിക്കടൽ എന്നിവിടങ്ങളിൽ കാവൽ നിൽക്കുന്നത് ഈ വിമാനങ്ങളാണ് . ആകാശത്തുവെച്ച് ഇന്ധനം നിറയ്‌ക്കാനുള്ള (In-flight refueling) സംവിധാനമുള്ളതിനാൽ മണിക്കൂറുകളോളം തുടർച്ചയായി നിരീക്ഷണം നടത്താം. അത്യാധുനിക അക്കോസ്റ്റിക് സെൻസറുകൾ, സോണോബോയികൾ (Sonobuoys) എന്നിവ ഉപയോഗിച്ച് ശത്രുവിനെ കണ്ടെത്തി ടോർപ്പിഡോകൾ ഉപയോഗിച്ച് തകർക്കും.കപ്പലുകളെ വരെ ആക്രമിക്കാനുള്ള ശേഷിയും ഇതിനുണ്ട്.