ഇസ്ലാമാബാദ് : ഓപ്പറേഷൻ സിന്ദൂരിന് ശേഷം പാകിസ്ഥാൻ നടിമാരായ ഹനിയ ആമിർ, മഹിര ഖാൻ, നടൻ ഫവാദ് ഖാൻ എന്നിവർക്കെതിരെ രൂക്ഷ വിമർശനം ഉയരുന്നു. പാകിസ്ഥാൻ താരങ്ങളായ മഹിര ഖാൻ, ഹനിയ ആമിർ, ഫവാദ് ഖാൻ എന്നിവർ ഇന്ത്യൻ വ്യോമാക്രമണത്തെ വിമർശിച്ചു സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതാണ് ഇന്ത്യക്കാരായ പ്രേക്ഷകരെ കൂടുതൽ ചൊടിപ്പിച്ചത്.
സോഷ്യൽ മീഡിയയിൽ തെറ്റായി സംസാരിക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ ഇപ്പോൾ പാക് അഭിനേതാക്കൾക്ക് നല്ല രീതിയിൽ കിട്ടുന്നുണ്ട്. ഓപ്പറേഷൻ സിന്ദൂരിന് ശേഷം ഹനിയ ആമിർ, മഹിര ഖാൻ, ഫവാദ് ഖാൻ എന്നിവർ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഇന്ത്യൻ വ്യോമാക്രമണം തെറ്റാണെന്നും ഇന്ത്യൻ സൈന്യത്തിനെതിരെയും പറഞ്ഞുകൊണ്ടുള്ള പോസ്റ്റ് ഇവർ പങ്കിട്ടു. പോസ്റ്റ് പുറത്തുവന്നയുടനെ ഇവർക്ക് തിരിച്ചടി നേരിടേണ്ടി വന്നു. ഇവരുടെ പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകൾ പങ്കിട്ടുകൊണ്ട്
താരങ്ങൾ തീവ്രവാദത്തിന്റെ വിഷം പുറത്തേക്ക് ഒഴുക്കുകയാണെന്ന് ഇന്ത്യൻ ആരാധകർ പറഞ്ഞു. ഇവർ തീവ്രവാദത്തിന്റെ പിന്തുണക്കാരാണെന്നും ഇന്ത്യാ വിരുദ്ധരാണെന്നും പ്രേക്ഷകർ വിമർശിച്ചു.
ഇതിനു പുറമെ നിങ്ങൾക്ക് ഇന്ത്യയോട് ഒരു സഹതാപവും തോന്നിയിട്ടില്ല, നിങ്ങളുടെ പരിധികൾക്കപ്പുറത്തേക്ക് പോകരുത്, ഞങ്ങൾക്ക് ഒരു ദോഷവും ചെയ്യാൻ നിങ്ങൾക്ക് ധൈര്യമില്ല തുടങ്ങി നിരവധി കമൻ്റുകളാണ് ഇവർക്കെതിരെ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.