കോഴിക്കോട്: മാതാപിതാക്കളുടെ കണ്‍മുന്നില്‍ നിന്ന് തട്ടിക്കൊണ്ടു പോയ മകളെ സാഹസികമായി രക്ഷപ്പെടുത്തി . വ്യാഴാഴ്ച ഉച്ചയോടെ കുറ്റിയാടി അകത്തട്ട് ആണ് സംഭവമുണ്ടായത്..
ആശാരി പറമ്പ് സ്വദേശി വിജീഷ് ആണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. കാറില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന എട്ട് വയസുകാരിയെ വാഹനം ഉള്‍പ്പെടെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇത് കണ്ട മാതാപിതാക്കള്‍ സുഹൃത്തിന്റെ കാറില്‍ ഇയാളെ പിന്തുടര്‍ന്ന് മകളെ മോചിപ്പിക്കുകയായിരുന്നു.
കുട്ടി ഉറങ്ങുകയായിരുന്നതിനാല്‍ കാറില്‍ തന്നെ കിടത്തി ജ്യൂസ് വാങ്ങാന്‍ കടയില്‍ പോയതായിരുന്നു മാതാപിതാക്കള്‍. ഇവരുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെയും കസ്റ്റഡിയിലെടുത്തു.