• Sat. Feb 21st, 2026

24×7 Live News

Apdin News

മാതാപിതാക്കള്‍ ഉറങ്ങിക്കിടന്നപ്പോള്‍ കാറുമായി നൈറ്റ് ഡ്രൈവിനിറങ്ങിയ 14 കാരന്‍ ഓടിച്ച വാഹനം തലകീഴായി മറിഞ്ഞു

Byadmin

Feb 21, 2026



തിരുവനന്തപുരം: മാതാപിതാക്കള്‍ ഉറങ്ങിക്കിടന്നപ്പോള്‍ കാറുമായി നൈറ്റ് ഡ്രൈവിനിറങ്ങിയ 14 വയസുകാരന്‍ ഓടിച്ച വാഹനം തലകീഴായി മറിഞ്ഞു.കരമനയ്‌ക്ക് സമീപം നീറമണ്‍കരയിലാണ് സംഭവം.

കണ്ണമ്മൂല സ്വദേശി ബാലനാണ് അയല്‍ വീട്ടിലുളള സഹപാഠിയെയും കൂട്ടി കാറോടിച്ച് അപകടമുണ്ടാക്കിയത്.മാതാപിതാക്കള്‍ ഉറങ്ങിക്കിടന്നപ്പോള്‍ മുറി പൂട്ടിയിട്ട് കാറുമായി ഇറങ്ങുകയായിരുന്നു എന്നാണ് വിവരം.

സംഭവത്തില്‍ വാഹനത്തിന്റെ ഉടമസ്ഥതയുളള അമ്മയ്‌ക്കെതിരെ കരമന പൊലീസ് കേസെടുത്തു.വെളളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്.ദേശീയപാതയിലെത്തിയപ്പോള്‍ വാഹനം നിയന്ത്രണം വിട്ട് ഒരു വീടിന് സമീപത്തെ താഴ്ചയിലേക്ക് തലകീഴായി പതിക്കുകയായിരുന്നു.

പൊലീസെത്തി രണ്ട് വിദ്യാര്‍ത്ഥികളെയും അടുത്തുളള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് സാരമുള്ളതല്ല.

 

 

By admin