• Mon. Aug 25th, 2025

24×7 Live News

Apdin News

മാതൃഭൂമി പത്രത്തിന് ഇപ്പോഴും ഹിന്ദുക്കളെയും ക്ഷേത്രങ്ങളെയും വിമര്‍ശിക്കുന്ന ‘മീശ’ നോവലിന്റെ ഹാങ്ങോവര്‍; ശബരിമല കീഴ്ശാന്തി എസ്. ഹരീഷ് പോറ്റിയെന്ന്

Byadmin

Aug 24, 2025



തിരുവനന്തപുരം: മാതൃഭൂമി ദിനപത്രം ഇപ്പോഴും ഹിന്ദുക്കളെയും ക്ഷേത്രങ്ങളെയും സംസ്കാരശൂന്യമെന്ന് വിളിച്ചുപറയുന്ന ‘മീശ’ നോവലിന്റെ ഹാങ്ങോവറിലാണെന്ന് വിമര്‍ശനം. മീശ എന്ന ഹിന്ദു വിരുദ്ധ നോവല്‍ എഴുതിയ എസ്. ഹരീഷ് എന്ന ആളുടെ പേരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ശബരിമല കീഴ്ശാന്തിയുടെ പേരായി മാതൃഭൂമി നല്‍കിയത്. ഈ വാര്‍ത്തയുടെ ക്ലിപ്പിംഗ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

എസ്. ഹരീഷ് പോറ്റിയെ ശബരിമല കീഴ്ശാന്തിയായി തെരഞ്ഞെടുത്തു എന്നാണ് മാതൃഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചത്. വാസ്തവത്തില്‍ എസ്. ഹരീഷല്ല, കെ. ഹരീഷ് പോറ്റിയെയാണ് ശബരിമല കീഴ്ശാന്തിയായി തെരഞ്ഞെടുത്തത്. ഹരീഷിന്റെ പേരിന്റെ ഇനീഷ്യല്‍ എസ് എന്നാണ് മാതൃഭൂമി നല്കിയിരിക്കുന്നത്. ഇത് മീശ നോവല്‍ എഴുതിയ നോവലിസ്റ്റിനോടുള്ള മാതൃഭൂമിയുടെ ചായ് വാണ് കാണിക്കുന്നതെന്നാണ് വിമര്‍ശനം.

തിരുവനന്തപുരം ബാലരാമപുരത്ത് പൊന്മേനി മഠത്തില്‍ കെ. ഹരീഷ് പോറ്റിയാണ് കഴിഞ്ഞ ദിവസം ശബരിമല കീഴ്ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ഇതിന് പകരം എസ്. ഹരീഷ് പോറ്റി എന്നാണ് മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നത്.

By admin