• Thu. Dec 18th, 2025

24×7 Live News

Apdin News

മാത്തൂർ പുരസ്‌കാരങ്ങൾ 25 ന് സമർപ്പിക്കും

Byadmin

Dec 18, 2025



നെടുമുടി: പ്രസിദ്ധമായ മാത്തൂർ ഭഗവതിക്ഷേത്രത്തിലെ മാത്തൂർ കളരി ട്രസ്റ്റിന്റെ ഈ വർഷത്തെ മാത്തൂർ കുഞ്ഞുപിള്ള പണിക്കർ സ്മാരക പുരസ്‌കാരം ഡിസംബർ 25 ന് പ്രശസ്ത കഥകളി നടൻ കലാമണ്ഡലം എം.പി.എസ്. നമ്പൂതിരിക്ക് സമർപ്പിക്കും. മാത്തൂർ ഗോവിന്ദൻകുട്ടി സ്മാരക പുരസ്‌കാരം പ്രശസ്ത കഥകളി നടൻ കലാമണ്ഡലം സോമനാണ്. പുരസ്‌കാരങ്ങൾ മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ സമ്മാനിക്കും. ക്ഷേത്രാങ്കണത്തിൽ
വൈകിട്ട് മൂന്നര മണിക്ക് നടക്കുന്ന ചടങ്ങിൽ മാത്തൂർ ഗോവിന്ദപ്പണിക്കരുടെ ‘കർമ്മഭൂമി’ എന്ന ചരിത്രാഖ്യായികയുടെ പുനപ്രകാശനം കവി ഡോ.ചേരാവള്ളി ശശി നിർവഹിക്കും. പ്രമുഖ കലാ നിരൂപകൻ ശ്രീവത്സൻ തിയ്യാടി അനുസ്മരണ പ്രസംഗം നടത്തും. ഡോ.നെടുമുടി ഹരികുമാർ, അഡ്വ. ജയകുമാർ കളർകോട് ആശംസകൾ അർപ്പിക്കും.

By admin