ന്യൂദല്‍ഹി: എവിടെയൊക്കെ ഭരണ അട്ടിമറി നടന്നിട്ടുണ്ടോ അവിടെയെല്ലാം മാത്യു വാന്‍ഡേക് എന്ന അമേരിക്കയുടെ രഹസ്യ ഇന്‍റലിജന്‍സ് ഏജന്‍സിയില്‍ ജോലി ചെയ്യുന്ന മാത്യു ആരോണ്‍ വാന്‍ഡേക് ഉണ്ടായിട്ടുണ്ട്. ലിബിയയില്‍, സിറിയയില്‍, വെനസ്വേലയില്‍….ഇപ്പോഴിതാ ഇന്ത്യയിലും. കഴിഞ്ഞ ദിവസം കൊല്‍ക്കൊത്ത എയര്‍പോര്‍ട്ടില്‍ നിന്നും എന്‍ഐഎ പിടികൂടിയ മാത്യു വാന്‍ഡേക് ഇന്ത്യയിലേക്ക് വന്നത് നരേന്ദ്രമോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ദൗത്യവുമായിട്ടാണെന്ന് കരുതുന്നു. മാത്യു വാന്‍ഡേകിന്റെ കൂടെ ആറ് ഉക്രൈന്‍ പട്ടാളക്കാരുമുണ്ടായിരുന്നു.
ഇവര്‍ മ്യാന്‍മറില്‍ പട്ടാളഭരണത്തിനെതിരെ പൊരുതുന്നവര്‍ ഡ്രോണുകള്‍ പറത്തുക, ഡ്രോണുകള്‍ ജാം ചെയ്യുക, ഡ്രോണുകള്‍ അസംബിള്‍ ചെയ്യുക എന്നിങ്ങനെ ഡ്രോണ്‍ യുദ്ധത്തിന്റെ എല്ലാ വശങ്ങളും പഠിപ്പിക്കാന്‍ എത്തിയവരാണ്. പക്ഷെ ഇവര്‍ക്ക് ഇന്ത്യയിലെ മിസോറാം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ വിഘടനവാദഗ്രൂപ്പുകളുമായി സജീവബന്ധമുണ്ട്. അവര്‍ക്ക് ഡ്രോണുകള്‍ നല്‍കിയതായും പറയുന്നു. തുടര്‍ച്ചയായി മിസോറാമിലും മണിപ്പൂരിലും നടക്കുന്ന ആഭ്യന്തരകലാപത്തിന് വഴിമരുന്നിടുന്നത് വിദേശശക്തികളാണെന്നും ഇത് ഗൗരവതരമായ ഒരു രാജ്യത്തെ തന്നെ വിഘടിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും മോദിയ്‌ക്കറിയാം. അതുകൊണ്ട് തന്നെയാണ് വെറുതെ വാചകമടിക്കാന്‍ മോദി മണിപ്പൂരില്‍ പോകാത്തത്. കാരണം അവിടെ നടക്കുന്ന ഗൂഢാലോചന അത്രയ്‌ക്കും സങ്കീര്‍ണ്ണവും ശക്തവുമാണ്. അവരെ അടിച്ചുവീഴ്‌ത്തിക്കഴിഞ്ഞാല്‍ മോദി തീര‍്ച്ചയായും മണിപ്പൂരില്‍ ഒരു നാള്‍ എത്തും.
അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് ശക്തികള്‍ മോദി ഭരണം അട്ടിമറിയ്‌ക്കാന്‍ ശ്രമിച്ചുവരികയാണ്. അതിന്റെ ഭാഗമായാണ് അവര്‍ പ്രതിനിധികളെ ഇന്ത്യയിലേക്ക് അയയ്‌ക്കുന്നത്. ഏതാനും മാസം മുന്‍പ് ഇതുപോലെ ഒരു അമേരിക്കന്‍ ഏജന്‍റ് ബംഗ്ലാദേശിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കാണപ്പെട്ടിരുന്നു.ഇയാള്‍ മോദിയെ വധിക്കാന്‍എത്തിയ അമേരിക്കന്‍ ഏജന്‍റാണെന്ന് ചില വാര്‍ത്തകള്‍ ഉണ്ടായിരുന്നു. മോദി ചൈനയില്‍ സന്ദര്‍ശനം നടത്തിയ ദിവസമാണ് ബംഗ്ലാദേ്ശിലെ ഹോട്ടലില്‍ ഈ അമേരിക്കന്‍ വിദേശി കൊല്ലപ്പെടുന്നത്.
എന്തായാലും ഇന്ത്യയിലെ വടക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ വലിയ ഗൂഢാലോചന നടക്കുന്നു. അതില്‍ അമേരിക്ക സജീവ പങ്കാളിയാണെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. കൊല്‍ക്കത്തയില്‍ എന്‍ഐഎ പിടികൂടിയ മാത്യു വാന്‍ഡേക് ഇക്കാര്യം ശരിയാണെന്ന് തെളിയിക്കുന്നു. റഷ്യന്‍ രഹസ്യ ഏജന്‍സിയാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറിയതെന്നും പറയപ്പെടുന്നു.
മണിപ്പൂരിലെ കുക്കി സായുധസംഘഗ്രൂപ്പുകള്‍ക്ക് ഇയാള്‍ ഡ്രോണ്‍ ആക്രമണത്തില്‍ പരിശീലനം നല്‍കിയിരിക്കാമെന്ന് കരുതുന്നു. മിസോറാം ലാല്‍ ദുഹോമ നേരത്തെ നിയമസഭയില്‍ നല്‍കിയ വെളിപ്പെടുത്തലുക ഉക്രൈന്‍ യുദ്ധത്തില്‍ പങ്കെടുത്ത യുദ്ധവിദഗ്ധര്‍ മിസോറാം വഴി മ്യാന്‍മറില്‍ പോകുന്നു എന്നായിരുന്നു ഇദ്ദേഹത്തിന്റെ പരാതി. ഇത് വാസ്തവമാണെന്ന് കരുതുന്നു.
ചിറ്റഗോങ്ങ്, മ്യാന്‍മറിലെ ചില ഭാഗങ്ങളും ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും കൂട്ടിച്ചേര്‍ത്ത് ഒരു ക്രിസ്ത്യന്‍ രാജ്യം രൂപീകരിക്കാന്‍ ശ്രമം നടത്തുന്നു എന്ന് ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീന നടത്തിയ വെളിപ്പെടുത്തലുകള്‍ ഈ സംഭവവുമായി കൂട്ടിവായിക്കുമ്പോള്‍ മാത്യു വാന്‍ഡേകിന്റെ സാന്നിധ്യം ഈ ദൗത്യത്തിനെത്തിയതാണോ എന്ന് കരുതപ്പെടുന്നു. എന്തായാലുൂം വിദേശരാജ്യങ്ങളിലെ കൂലിപ്പടയാളികള്‍ക്ക് ഇന്ത്യയെ ഒരു സുരക്ഷിതതാവളമായോ ട്രാന്‍സിറ്റ് കോറിഡോറായോ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നാണ് ഈ അറസ്റ്റിലൂടെ എന്‍ ഐഎ പ്രഖ്യാപിച്ചിരിക്കുന്നത്.