തിരുവനന്തപുരം > തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ വര്‍ഗീയ സംഘടനകളുടെ പിന്തുണയോടെയാണ് എല്‍ഡിഎഫ് ഭരണത്തിലിരിക്കുന്നതെന്ന മാധ്യമ പ്രചരണം വസ്തുതാ വിരുദ്ധമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. മത നിരപേക്ഷ സമൂഹത്തിന് വേണ്ടിയാണ് എല്‍ഡിഎഫ് നിലകൊള്ളുന്നത്. അത്തരം സമൂഹം രൂപപ്പെടുത്തുന്നതിന് ഇടപെടല്‍ മുന്നോട്ട് വെക്കുകയാണ് എല്‍ഡിഎഫ് ചെയ്യുന്നത്.
അധികാരം ലഭിക്കുന്നതിനായി അടിസ്ഥാന നിലപാടുകളില്‍ മാറ്റം വരുത്തുന്ന നിലപാട് എല്‍ഡിഎഫിന് ഇല്ല. കേന്ദ്ര മന്ത്രി സഭയില്‍ അംഗമാവാന്‍ അവസരം ലഭ്യമായിട്ടും തത്വാധിഷ്ഠിത നിലപാടില്‍ മാറ്റം വരുത്താതെ നിലകൊള്ളുകയാണ് എല്‍ഡിഎഫ് ചെയ്തത്. ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിനുള്ള നിലപാട് സ്വീകരിക്കുമ്പോള്‍ മറ്റൊരു വര്‍ഗീയതയുമായി സന്ധി ചെയ്യുന്നത് ആപല്‍കരമാണ്. അതിനാല്‍ തന്നെ എതെങ്കിലും വര്‍ഗീയ ശക്തിയുമായി കുട്ടുക്കെട്ട് എന്നത് എല്‍ഡിഎഫിന്റെ അജണ്ടയില്‍ ഇല്ലാത്തതാണ്.
ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ ആരുമായും കൂട്ടുചേരുകയെന്നത് യുഡിഎഫ് അജണ്ടയാണ്. അതിന്റെ അടിസ്ഥാനത്തില്‍ നിരവധി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ തീവ്രവര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് യുഡിഎഫ് ഭരിക്കുന്നുണ്ട്. നിയമസഭ ഉപതെരഞ്ഞെടുപ്പുകളില്‍ ആ നിലപാട് നാം കണ്ടതാണ്. ഇതില്‍ നിന്ന് അവരുടെ മുഖം രക്ഷിക്കാനാണ് കള്ളകഥകള്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മനോരമാദികള്‍ മുന്നോട്ട് വരുന്നത്. ഇത് തിരിച്ചറിയാനുള്ള ശേഷി കേരള ജനതയ്ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യബോധമുള്ള കേരളിയ സമൂഹം മനോരമ ഉള്‍പ്പെടയുള്ള മാധ്യമങ്ങളുടെ ഈ കള്ളപ്രചരണം തിരിച്ചറിയുമെന്നും ടി പി രാമകൃഷ്ണന്‍ പ്രസ്താവനയിൽ പറഞ്ഞു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ