• Tue. Sep 9th, 2025

24×7 Live News

Apdin News

മാനനഷ്ടത്തിന് നോട്ടീസ് അയച്ചതായി ഭാര്യ സൗമ്യ

Byadmin

Sep 8, 2025


കൊച്ചി: നിയമസഭാ സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട് സിപി എമ്മില്‍ ചേര്‍ന്ന ഡോ. പി. സരിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച രാഗ രഞ്ജിനിക്കെതിരെ മാനനഷ്ടത്തിന് നോട്ടീസ് അയച്ചതായി ഭാര്യ ഡോ. സൗമ്യ സരിന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അവകാശപ്പെട്ടു. വിഷയത്തെ നിയമപരമായി നേരിടാന്‍ തന്നെയാണ് തീരുമാനമെന്നും അവര്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് സരിനെതിരെ രാഗ രഞ്ജിനി ലൈംഗികാരോപണം നടത്തിയത്. സൗമ്യ സരിനെ അഭിസംബോധന ചെയ്തായിരുന്നു അവരുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് . കുറച്ചുകഴിഞ്ഞ് ഫെയ്‌സ്ബുക്കില്‍ നിന്ന് പോസ്റ്റ് പിന്‍വലിച്ചിരുന്നു.
ഒരു പൊതുപ്രവര്‍ത്തകനെതിരെ ആരോപണങ്ങള്‍ വരുമ്പോള്‍ അത് നേരിടുന്ന രീതിയാണ് പ്രധാനമെന്നും അതില്‍ നിന്ന് തന്നെ പൊതുജനത്തിന് കാര്യങ്ങള്‍ മനസ്സിലാകുമെന്നും ഡോ. സൗമ്യ പറയുന്നു.

 



By admin