വയനാട്: മാനന്തവാടിയില്‍ യുവതിയെ പങ്കാളി കുത്തിക്കൊന്നു. അപ്പപ്പാറയിലെ വാകേരിയിലാണ് കൊലപാതകം.
എടയൂര്‍ക്കുന്ന് സ്വദേശിനി അപര്‍ണയാണ് മരിച്ചത്. പങ്കാളിയായ ഗിരീഷ് ആണ് അപര്‍ണയെ കൊലപ്പെടുത്തിയത്.ആക്രമണത്തില്‍ യുവതിയുടെ ഒരു കുട്ടിയുടെ ചെവിക്ക് പരിക്കേറ്റു. മറ്റൊരു കുട്ടിയെ കാണാനില്ല. ഈ കുട്ടിയെ കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണ്.
കൊലപാതകം നടത്തിയ ശേഷം പങ്കാളി യുവാവ് സ്ഥലത്ത് നിന്ന് കടന്നു. ഇയാളെ കണ്ടെത്താനും പൊലീസ് തെരച്ചില്‍ നടത്തുന്നുണ്ട്. ആക്രമണത്തില്‍ 14 വയസുള്ള മകള്‍ അനഘക്ക് കഴുത്തിനും ചെവിക്കും പരിക്കേറ്റു.ഇളയ കുട്ടി 9 വയസുള്ള അബിനയെയാണ് കാണാതായത്.