മുംബൈ: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയെ വഞ്ചകന്‍ എന്ന് വിളിച്ച കുനാല്‍ കമ്ര എന്ന സ്റ്റാന്‍ഡപ് കൊമേഡിയനെ പിന്തുണച്ച് ഉദ്ധവ് താക്കറെ. അതേ സമയം മാപ്പ് പറഞ്ഞില്ലെങ്കില്‍ കുനാല്‍ കമ്രയെ ഇന്ത്യയൊട്ടാകെ വേട്ടയാടുമെന്ന് അയാള്‍ ഇന്ത്യ വിട്ട് ഓടിപ്പോകേണ്ടിവരുമെന്നും ഷിന്‍ഡേ പക്ഷം എംപി നരേഷ് മാസ്കെ വെല്ലുവിളിച്ചു.
യൂണികോണ്ടിനെന്‍റല്‍ ഹോട്ടലിലെ ഹാബിറ്റാറ്റ് സ്റ്റുഡിയോയില്‍ നയാ ഭാരത് എന്ന പേരില്‍ നടന്ന യുട്യൂബ് പരിപാടിയിലാണ് കുനാല്‍ കമ്ര ഏക് നാഥ് ഷിന്‍ഡെയെ വഞ്ചകന്‍ എന്ന് വിളിച്ച് പരിഹസിച്ചത്. 2022ല്‍ ഉദ്ധവ് താക്കറെയെ തള്ളി ബിജെപിയെ പിന്തുണച്ച സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് കുനാല്‍ കമ്ര ഏക് നാഥ് ഷിന്‍ഡെയെ പരിഹസിക്കാന്‍ ശ്രമിച്ചത്. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഷിന്‍ഡേ പക്ഷം ശിവസേനക്കാര്‍ ഹാബിറ്റാറ്റ് സ്റ്റുഡിയോ അടിച്ചു തകര്‍ത്തത്.
കുനാല്‍ കമ്ര ദില്‍ തോ പാഗല്‍ ഹൈ (ഹൃദയത്തിന് വട്ടായി) എന്ന ഗാനം ഉദ്ധരിച്ചാണ് ഏക്നാഥ് ഷിന്‍ഡേയെ കളിയാക്കാന്‍ ശ്രമിച്ചത്. വഞ്ചനയെ വഞ്ചന എന്ന് വിളിക്കുന്നതില്‍ തെറ്റില്ലെന്ന് പറഞ്ഞ് കുനാല്‍ കമ്ര എന്ന ബിജെപി വിരുദ്ധ, മോദി വിരുദ്ധ സ്റ്റാന്‍ഡ് കൊമേഡിയനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉദ്ധവ് താക്കറെ.
കോടതി ഉത്തരവിട്ടാല്‍ മാത്രം മാപ്പ് പറയും: കുനാല്‍ കമ്ര
താന്‍ മാപ്പ് പറയില്ലെന്നും കോടതി പറഞ്ഞാല്‍ മാത്രമേ മാപ്പ് പറയൂ എന്ന് മുംബൈ പൊലീസിനെ ഫോണില്‍ വിളിച്ച് പറയാന്‍ തന്‍റേടം കാട്ടിയിരിക്കുകയാണ് കുനാല്‍ കമ്ര. പൊതുവേ അല്‍പം അധികം ധൈര്യം കാട്ടുന്ന സ്റ്റാന്‍ഡപ് കൊമേഡിയനാണ് കുനാല്‍ കമ്ര. പക്ഷെ ഇക്കുറി പ്രശ്നം അല്‍പം ഗൗരവമുള്ളതായിരിക്കുകയാണ്.
കുനാല്‍ കമ്ര മുംബൈ പൊലീസിനെ വിളിച്ചത് തമിഴ്നാട്ടില്‍ നിന്നെന്ന് എന്‍ഡിടിവി ചാനല്‍
കുനാല്‍ ക്രമ മുംബൈ പൊലീസിനോട് താന്‍ മാപ്പ് പറയില്ലെന്ന് ഫോണില്‍ ധിക്കാരപൂര്‍വ്വം സംസാരിച്ചത് തമിഴ്നാട്ടില്‍ നിന്നാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട്. കുനാല്‍ കമ്രയുടെ ഫോണ്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞാണ് ചാനല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. സ്റ്റാലിന്റെ തമിഴ്നാടും എല്ലാവിധ മോദി വിരുദ്ധരുടെയും താവളമായി മാറിയിരിക്കുകയാണ്.
കുനാല്‍ കമ്രയുടെ പരിപാടിക്കായി ഉയര്‍ത്തിയ സംവിധാനം നിയമവിരുദ്ധമെന്ന് ബിഎംസി
കുനാല്‍ കമ്രയുടെ വിവാദ യുട്യൂബ് പരിപാടി നടത്താന്‍ യൂണി കോണ്ടിനെന്‍റല്‍ ഹോട്ടലില്‍ കെട്ടിയ താല്‍ക്കാലികസംവിധാനം നിയമവിരുദ്ധമാണെന്ന് ബൃഹണ്‍മയി മുംബൈ കോര്‍പറേഷന്‍ (ബിഎംസി) അധികൃതര്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ പരിപാടി സംഘടിപ്പിച്ചവര്‍ക്ക് എതിരെ നടപടിയെടുത്തേക്കും.
ബിജെപിയെയും ബിജെപി നേതാക്കളെയും പരിഹസിക്കുക ജീവിതവ്രതമാക്കി എടുത്ത ആളാണ് കുനാല്‍ കമ്ര. ഒരിയ്‌ക്കല്‍ റിപ്പബ്ലിക് ചാനല്‍ ഉടമ അര്‍ണബ് ഗോസ്വാമിയെ ഒരു ഫ്ലൈറ്റിനുള്ളില്‍വെച്ച് നേരിട്ട് ചോദ്യം ചെയ്ത് പ്രശ്നം സൃഷ്ടിച്ച കുനാല്‍ കമ്രയെ പിന്തുണയ്‌ക്കുന്നത് ഇന്ത്യയിലെ എന്‍ജിഒ, ജിഹാദി പക്ഷക്കാരാണ്.
ദിഷ സാലിയന്‍ എന്ന പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തുവെന്ന ആരോപണത്തിന്റെ പേരില്‍ ബോംബെ ഹൈക്കോടതിയില്‍ കേസ് നേരിടുന്ന ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയും കുനാല്‍ കമ്രയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്.