തിരുവനന്തപുരം: ഹിന്ദുത്വയെ പിന്തുണയ്‌ക്കുന്ന സാധിക വേണുഗോപാലിനെ ഉണ്ണി മുകുന്ദനെതിരെ തിരിക്കാനും സാധിക ഹിന്ദുത്വവിരുദ്ധ അഭിപ്രായപ്രകടനം നടത്തിയെന്നും സ്ഥാപിക്കാന്‍ കുത്സിത ശക്തികളുടെ ശ്രമം. ഉണ്ണി മുകുന്ദന്റെ മൂന്ന് സിനിമകളെപ്പറ്റി കഴിഞ്ഞ ദിവസം സാധിക വേണുഗോപാല്‍ സമൂഹമാധ്യമങ്ങളില്‍ നടത്തിയ പ്രതികരണത്തെ തുടര്‍ന്നാണ് സാധികയ്‌ക്കെതിരെ സൈബര്‍ ആക്രമണം അരങ്ങുതകര്‍ക്കുന്നത്. ‘മാര്‍ക്കോ നെഗറ്റീവ് സ്വാധീനം. അയ്യപ്പന്‍ പൊളിറ്റിക്കല്‍ സ്വാധീനം. വിക്രമന്‍ സിനിമയിലെ കഥാപാത്രം’ എന്നാണ് സാധിക വേണുഗോപാല്‍ നടത്തിയ കമന്‍റ്. ഈ കമന്‍റ് നോക്കിയാല്‍ സാധിക ഉണ്ണി മുകുന്ദനെ വിമര്‍ശിച്ചതാണെന്നായിരുന്നു പലരുടേയും വ്യഖ്യാനം.
എന്നാല്‍ വാസ്തവമെന്താണ്? സാധിക തന്നെ ഇതിന് വിശദീകരണവുമായി രംഗത്തെത്തി. “ഞാന്‍ ഒരു കഥാപാത്രത്തെ കഥാപാത്രമായി കാണാതിരിക്കുന്ന, ഒരു നടനെ, അയാളുടെ സിനിമയെ പോയന്‍റ് ഔട്ട് ചെയ്യുന്ന ആളുകളുടെ വിരോധാഭാസം ഒന്ന് മെന്‍ഷന്‍ ചെയ്തു, അത്രയേയുള്ളൂ. “- ഇതാണ് സാധിക തന്റെ കമന്‍റിന് പിന്നിലെ അര്‍ത്ഥം വിശദീകരിച്ചുകൊണ്ട് വ്യക്തമാക്കിയത്. ഉണ്ണി മകുന്ദന്റെ സിനിമയെ രാഷ്‌ട്രീയമായി നേരിടുന്ന ഹിന്ദുവിരുദ്ധ ശക്തികളുടെ രീതികളെ വിമര്‍ശനവിധേയമാക്കുകയായിരുന്നു ഈ കമന്‍റിലൂടെ സാധിക വാസ്തവത്തില്‍ ചെയ്തത്.
ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ സിനിമയ്‌ക്കെതിരെ ഇപ്പോള്‍ ക്രൂരമായ സൈബര്‍ ആക്രമണം നടക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ അക്രമവാസനയ്‌ക്ക് മുഴുവന്‍ കാരണം മാര്‍ക്കോ ആണെന്ന രീതിയിലാണ് അഭിപ്രായപ്രകടനങ്ങളുടെ പോക്ക്. ഇതുപോലെ മാളികപ്പുറം ചെയ്യുമ്പോഴും ഉണ്ണി മുകുന്ദനെതിരെ വലിയ സൈബര്‍ ആക്രമണമായിരുന്നു. ശബരിമല അയ്യപ്പനെ വാഴ്‌ത്തുന്ന സിനിമ ചെയ്യുന്നു, ഹിന്ദുത്വത്തെ പിന്തുണയ്‌ക്കുന്ന സിനിമ ചെയ്യുന്നു എന്നൊക്കെയായിരുന്നു വിമര്‍ശനങ്ങള്‍. ആകെ ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തെ കഥാപാത്രമായി കണ്ടത് ഒരേയൊരു സിനിമയില്‍ മാത്രമാണ്. ഉണ്ണി മുകുന്ദന്‍ നെഗറ്റീവ് ഷേഡ് ഉള്ള കഥാപാത്രമായി പ്രത്യക്ഷപ്പെടുന്ന വിക്രമാദിത്യന്‍ എന്ന സിനിമയിലെ വിക്രമനെ മാത്രം. ഈ നഗ്ന യാഥാര്‍ത്ഥ്യമാണ് സാധിക വേണുഗോപാല്‍ തന്റെ കമന്‍റിലൂടെ വെളിപ്പെടുത്തിയത്.
ഉണ്ണി മുകുന്ദന്‍ കഴിഞ്ഞ ദിവസം പങ്കുവച്ച പോസ്റ്റിനായിരുന്നു സാധിക വേണുഗോപാല്‍ മേല്‍ പറഞ്ഞ കമന്‍റിട്ടത്. മാര്‍ക്കോ, മാളികപ്പുറം, വിക്രമാദിത്യന്‍ എന്നീ സിനിമകളിലെ തന്റെ ഫോട്ടോകളാണ് ഉണ്ണി മുകുന്ദന്‍ തന്റെ പോസ്റ്റില്‍ പങ്കുവച്ചത്. ഓര്‍മ്മക്കുറിപ്പ് എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. പിന്നാലെ നിരവധി പേരാണ് കമന്‍റുമായി എത്തിയത്.