ന്യൂദല്‍ഹി: വെനിസ്വേലയില്‍ അധികാരികളെ അട്ടിമറിച്ച യുഎസ് ഇപ്പോള്‍ വെനസ്വേല എണ്ണ കൈകാര്യം ചെയ്യുകയാണ്. വെനസ്വേലയിലെ കട്ടിയുള്ള അസംസ്കൃത എണ്ണ ശുദ്ധീകരിക്കാനുള്ള സങ്കീര്‍ണ്ണമായ പ്ലാന്‍റ് റിലയന്‍സിനുണ്ട്.
എണ്ണ ഉൽപ്പാദനവുമായി ബന്ധപ്പെട്ട് റിലയൻസ് ഇൻഡസ്ട്രീസുമായി യുഎസ് പ്രതിനിധി സംഘം ചർച്ച നടത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ചൊവ്വാഴ്ച അറിയിച്ചു. വെനിസ്വേലയിൽ നിന്നുള്ള കനത്ത ക്രൂഡ് ഓയിൽ (heavy crude oil) സംസ്കരിക്കാൻ ശേഷിയുള്ള ഒരു “റിഫൈനിംഗ് സൂപ്പർ പവർ” (refining superpower) ആണ് ഇന്ത്യയെന്നും അദ്ദേഹം വിശേഷിപ്പിച്ചു.