• Mon. Mar 3rd, 2025

24×7 Live News

Apdin News

മാര്‍ച്ചിലെ ഫിഡെ റാങ്കിംഗില്‍ ലോക മൂന്നാം നമ്പര്‍ താരമായി ഗുകേഷ്; അര്‍ജുന്‍ എരിഗെയ്സി അഞ്ചും പ്രജ്ഞാനന്ദ എട്ടും സ്ഥാനത്ത്

Byadmin

Mar 3, 2025


ന്യൂയോര്‍ക്ക്: ആഗോള ചെസ് ഫെഡറേഷനായ ഫിഡെയുടെ ലോകറാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഇന്ത്യയുടെ ഗുകേഷ്. 2787 ആണ് ഗുകേഷിന്റെ ഇഎല്‍ഒ റേറ്റിംഗ്. ലോക ചെസ് ചാമ്പ്യനായതോടെയാണ് ഗുകേഷിന്റെ റാങ്ക് കുതിച്ചുയര്‍ന്നത്.

ഫെബ്രുവരിയില്‍ നാലം സ്ഥാനത്ത് നിന്നിരുന്ന ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2777 ആണ് അര്‍ജുന്‍ എരിഗെയ്സിയുടെ റേറ്റിംഗ്.

അതേ സമയം ആദ്യ പത്തിനുള്ളില്‍ പ്രജ്ഞാനന്ദ ഇടം പിടിച്ചു. എട്ടാം സ്ഥാനത്താണ് പ്രജ്ഞാനന്ദയുടെ സ്ഥാനം. ടാറ്റാ സ്റ്റീല്‍ ചെസില്‍ ചാമ്പ്യനായതോടെയാണ് പ്രജ്ഞാനന്ദ എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. പ്രജ്ഞാനന്ദയുടെ ഇഎല്‍ഒ റേറ്റിംഗ് 2758 ആണ് ഇപ്പോഴും ലോകറാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയാണ് നോര്‍വ്വെയുടെ മാഗ്നസ് കാള്‍സന്‍. 2833 ആണ് മാഗ്നസ് കാള്‍സന്റെ റേറ്റിംഗ്. രണ്ടാം സ്ഥാനത്ത് അമേരിക്കയുടെ ഹികാരു നകാമുറയാണ്. റേറ്റിംഗ് 2802. ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് പിറകിലാണ്. 14ാം സ്ഥാനത്ത്.

ലോകത്തിലെ ആദ്യ പത്ത് റാങ്കിനുള്ളില്‍ മൂന്ന് ഇന്ത്യക്കാര്‍ വരുന്നു എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അപൂര്‍വ്വ നേട്ടം തന്നെയാണ്.



By admin