• Sat. Mar 21st, 2026

24×7 Live News

Apdin News

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

Byadmin

Mar 21, 2026



തിരുവനന്തപുരം: മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും. ഏപ്രില്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം മാര്‍ച്ച് 31നും തുടങ്ങും.വിഷു പ്രമാണിച്ചാണ് പെന്‍ഷന്‍ നേരത്തെ നല്‍കുന്നതെന്നാണ് വാദം.നേരത്തെ തന്നെ പെന്‍ഷനുള്ള പണം അനുവദിച്ച് ഉത്തരവായിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.

62 ലക്ഷത്തോളം പേര്‍ക്ക് 2000 രൂപ വീതം ലഭിക്കും.26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് ബാങ്കുകള്‍ വഴി വീട്ടിലെത്തി നേരിട്ട് തുക കൈമാറും. ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള ക്ഷേമ പെന്‍ഷന്‍ അതാത് ബോര്‍ഡുകള്‍ വഴി നല്‍കും.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ക്ഷേമ പെന്‍ഷന്‍ നേരത്തേ നല്‍കുന്നതെന്ന് വ്യക്തമാണ്.വോട്ടര്‍മാര്‍ ബൂത്തിലെത്തും മുമ്പ് ക്ഷേമ പെന്‍ഷന്‍ അവരുടെ കൈകളിലെത്തുന്നത് ഗുണം ചെയ്യുമെന്നാണ്സര്‍ക്കരിന്റെ കണക്കുകൂട്ടല്‍

 

 

By admin