തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു പ്രവാശ്യം കേരളത്തിലെത്തും. ഈ മാസം 29 (ഞായറാഴ്ച),ഏപ്രില്‍ നാല് (ശനിയാഴ്ച)എന്നീ ദിവസങ്ങളിലാണ് മോദിയെത്തുക.പ്രധാനമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും അന്നു തന്നെ തൃശൂരില്‍ റോഡ് ഷോയും നടക്കും.
കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്റ്ററില്‍ ഉച്ചയ്‌ക്ക് രണ്ടരയ്‌ക്ക് പ്രധാനമന്ത്രി പാലക്കാട്ടെത്തും. 2.45 നാണ് സമ്മേളനം നിശ്ചയിച്ചിട്ടുള്ളത്. 3.50ന് പരിപാടി അവസാനിപ്പിച്ച് 4.10ന് തൃശൂരിലേക്കു പോകുന്ന പ്രധാനമന്ത്രി റോഡ് ഷോ നടത്തും.
ഏപ്രില്‍ നാലിന് വീണ്ടുമെത്തുന്ന നരേന്ദ്രമോദി, പാലായിലും തിരുവനന്തപുരത്തും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കും. പാലാ, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, വൈക്കം മണ്ഡലങ്ങളുടെ തെരഞ്ഞെടുപ്പ് റാലിയാണ് പാലായില്‍ നടക്കുക. അന്നു തന്നെ തിരുവനന്തപുരം നഗരത്തില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കും.