കോഴിക്കോട് : മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ രണ്ടുദിവസം തുടര്‍ച്ചയായി തീപിടിച്ചത് സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കണം, കെട്ടിട നിര്‍മ്മാണങ്ങളിലെ അഴിമതി കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റയുടെ നേതൃത്വത്തില്‍ ശനിയാഴ്ച (മെയ് 20ന്) മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ച് സംഘടപ്പിക്കും.
ലക്ഷക്കണക്കിന് ആളുകള്‍ അവലംബിക്കുന്ന മലബാറിലെ പ്രധാനപ്പെട്ട ആരോഗ്യ കേന്ദ്രമായ കോഴിക്കോട് മെഡിക്കല്‍ കോളേജിനെ തകര്‍ക്കുവാന്‍ സ്വകാര്യ ആശുപത്രി ലോബികള്‍ക്ക് വേണ്ടി കോഴിക്കോട് മെഡിക്കല്‍ കോളേജിനെ ഒറ്റുകൊടുക്കാനുള്ള അധികാരികളുടെ ശ്രമം കാലങ്ങളായി തുടരുന്നതിനെ യൂത്ത് ലീഗ് പ്രതിരോധിക്കും.
പൂര്‍ണ്ണമായ പ്രവര്‍ത്തനക്ഷമത പാലിക്കാതെ കരാര്‍ ഏറ്റെടുത്തവര്‍ പണിപൂര്‍ത്തീകരിക്കുകയും വരാനിരിക്കുന്ന പുതിയ കെട്ടിട നിര്‍മ്മാണ കരാര്‍ ലഭ്യമാകാന്‍ വേണ്ടിയുള്ള ശ്രമം തുടരുകയും ചെയ്യുന്നത് ഗൗരവത്തോടെ കാണണം. ഇതിന് ഒത്താശ ചെയ്യുന്നവരില്‍ അധികാരികള്‍ ഉണ്ടെങ്കില്‍ അവരെയും നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരണം.
കെട്ടിട നിര്‍മ്മാണത്തിലെ അഴിമതി സമഗ്രമായി അന്വേഷിച്ച് കണ്ടെത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തുടര്‍ച്ചയായി തുടരുന്ന അലംഭാവത്തിന് ഉത്തരവാദികളെ കണ്ടെത്തുക, മെഡിക്കല്‍ കോളേജിനെ തകര്‍ക്കാനുള്ള ശ്രമത്തെ ചെറുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള മാര്‍ച്ച് രാവിലെ പത്തിന് സിഎച്ച് സെന്റര്‍ സമീപത്ത് നിന്ന് ആരംഭിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ പികെ ഫിറോസ് സമരം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജില്ല നേതാക്കള്‍ പങ്കെടുക്കും
മാര്‍ച്ചില്‍ പങ്കെടുക്കുന്ന പ്രവര്ത്തകര്‍ കൃത്യം 9:30 ന് സിഎച്ച് സെന്റര്‍ പരിസരത്ത് എത്തിച്ചേരണമെന്ന് ജില്ല പ്രസിഡന്റ് മിസ് ഹബ് കീഴറിയൂര്‍ ജനറല്‍ സിക്രട്ടറി ടി മൊയ്തീന്‍ കോയ എന്നിവര്‍ ആവശ്യപ്പെട്ടു.