• Sat. Apr 18th, 2026

24×7 Live News

Apdin News

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

Byadmin

Apr 18, 2026


കൊച്ചി: അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിലുള്ള മാലി മാധവൻ നായർ ബാലസാഹിത്യ പുരസ്കാരസമർപ്പണം ഏപ്രിൽ 23ന് രാവിലെ 10.30 ന് വൈലോപ്പിള്ളി സാംസ്കാരിക കേന്ദ്രത്തിൽ നടക്കും. സമസ്ത കേരള സാഹിത്യ പരിഷത്ത് അധ്യക്ഷൻ ഡോ. ടി. എസ്. ജോയ് പുരസ്കാരങ്ങൾ സമർപ്പിക്കും.

ബിന്ദുബാല, പി. പി. രാജേന്ദ്രൻ കർത്ത

കഥ വിഭാഗത്തിൽ ജാൻ അബുദാബി രചിച്ച ചെമ്പൻ പൂവൻ കുഞ്ഞിന് വൈറലാകണം, ബിന്ദുബാല രചിച്ച തൈ തെങ്ങിൻ തണലിൽ എന്നീ കൃതികളും കവിത വിഭാഗത്തിൽ ബിന്ദു വേണു രചിച്ച അമ്പിളി മാമനും, പി. പി. രാജേന്ദ്രൻ കർ ത്ത രചിച്ച കണി വെള്ളരിയും സമ്മാനാർഹങ്ങളായി.

ഡോ. പൂജ. പി. ബാലസുന്ദരം വായനദിന സന്ദേശം നൽകും. ശ്രീമൂലനഗരം മോഹനൻ, പി. എസ്. പ്രമോദ്, ഷാനവാസ് എന്നിവർ പ്രസംഗിക്കും.



By admin