കുടിശ്ശിക മാസങ്ങള്‍ പിന്നിട്ടതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ക്ക് വിതരണം ചെയ്ത ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങള്‍ ചൊവ്വാഴ്ച തിരിച്ചെടുക്കുമെന്ന് അറിയിച്ച് വിതരണക്കാര്‍. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലെയും എറണാകുളം ജനറല്‍ ആശുപത്രിയിലേയും ഉപകരണങ്ങള്‍ ചൊവ്വാഴ്ച തിരിച്ചെടുക്കും.
2024 മെയ് മുതലുള്ള 18 മാസത്തെ 158 കോടി കുടിശ്ശികയില്‍ 28 കോടി രൂപ മാത്രമാണ് നല്‍കിയതെന്ന് വിതരണക്കാര്‍ പറയുന്നു. കടം പെരുകിയതോടെ സെപ്റ്റംബര്‍ ഒന്നുമുതല്‍ വിതരണം നിര്‍ത്തി. അതേസമയം, ഉപകരണങ്ങള്‍ തിരിച്ചെടുക്കുന്നതോടെ ശസ്ത്രക്രിയകള്‍ മുടങ്ങുമോയെന്ന ആശങ്കയുണ്ട്.