എറണാകുളം: മാർച്ച് മാസം റിലീസ് ചെയ്ത സിനിമാ കണക്കുകൾ പുറത്ത് വിട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. തീയറ്റർ ഷെയറും ബജറ്റ് കണക്കുമാണ് പ്രൊഡ്യൂസർ അസോസിയേഷൻ പുറത്തുവിട്ടത്. പുറത്തിറങ്ങിയ 15 സിനിമകളിൽ ഭൂരിഭാഗവും നഷ്ടത്തിലാണെന്ന് കണക്കുകൾ കാണിക്കുന്നു. മാർച്ച് മാസം ലാഭം നേടിയത് പൃഥിരാജ് ചിത്രമായ എമ്പുരാൻ മാത്രമാണ്.
മാർച്ചിൽ പുറത്തിറങ്ങിയ സിനിമകളിൽ ഭൂരിഭാഗവും നഷ്ടത്തിലാണെന്നാണ് ഈ കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. മാർച്ചിൽ പുറത്തിറങ്ങിയ ആറ് ചിത്രങ്ങളുടെ കളക്ഷൻ ഒരു ലക്ഷം രൂപയിലും താഴെയായിരുന്നു. മറുവശം, ഔസേപ്പിന്റെ ഒസ്യത്ത്, പരിവാര്‍, പ്രളയശേഷം ഒരു ജലകന്യക, വടക്കന്‍ എന്നിങ്ങനെ അഞ്ച് സിനിമകളാണ് മാർച്ച് ഏഴിന് പുറത്തിറങ്ങിയത്. ഈ അഞ്ച് സിനിമകൾക്കും തിയേറ്റർ വിഹിതംവഴി മുടക്കുമുതല്‍ തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ലെന്നാണ് കണക്കുകൾ.
അഭിലാഷം, എമ്പുരാൻ, വടക്കൻ, ഔസേപ്പിന്റെ ഒസ്യത്ത്, പരിവാർ എന്നീ ചിത്രങ്ങളാണ് ഇപ്പോഴും പ്രദർശനം തുടരുന്ന ചിത്രങ്ങൾ. മാർച്ച് മാസം റിലീസ് ആയതിൽ ആറ് സിനിമകളുടെ കളക്ഷൻ ഒരു ലക്ഷം രൂപയിൽ താഴെ മാത്രമാണ്. 85 ലക്ഷം മുതൽ മുടക്കിൽ നിർമ്മിച്ച ആരണ്യം എന്ന ചിത്രം നേടിയത് 22000 രൂപ മാത്രമാണ്.