മുംബൈ: നഗരപ്രദേശങ്ങളിലെ സേവിംഗ്സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് 50000 ആക്കി ഉയര്‍ത്തിയ ഐസിഐസിഐ ബാങ്കിനെതിരെ ഉപഭോക്താക്കളുടെ വ്യാപകപ്രതിഷേധം. നേരത്തെ അര്‍ബന്‍, മെട്രോ പ്രദേശങ്ങളിലെ അക്കൗണ്ടുകള്‍ക്കാണ് മിനിമം ബാലന്‍സ് 10,000 രൂപ ആയിരുന്നു. ഇതാണ് 50,000 രൂപയാക്കി ഉയര്‍ത്താന്‍ ഐസിഐസിഐ ബാങ്ക് തീരുമാനിച്ചത്. ഇതോടെ മിനിമം ബാലന്‍സ് 15000 രൂപയാക്കി കുറക്കാന്‍ ബാങ്ക് തീരുമാനിച്ചു.
അര്‍ധനഗരപ്രദേശങ്ങളിലെ അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് 7500 രൂപയാക്കി കുറച്ചു. ഗ്രാമപ്രദേശങ്ങളില്‍ മിനിമം ബാലന്‍സ് 2500 രൂപയാക്കി കുറച്ചിട്ടുണ്ട്.
മിനിമം ബാലന്‍സില്ലെങ്കില്‍ 500 രൂപ പിഴ ഈടാക്കും. ജൂണ്‍ ഒന്ന് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.