കാസർകോട്: ജില്ലയില്‍ ചില ഭാഗങ്ങളില്‍ ലഭിച്ച മില്‍മാപാല്‍ തിളപ്പിക്കുമ്പോൾ മണ്ണെണ്ണയുടെ രൂക്ഷ ഗന്ധം. വാട് സ് ആപ് ഗ്രൂപ്പുകളിലാണ് ആദ്യം പരാതികള്‍ ഉയര്‍ന്നത്. പിന്നീട് ഇതിനെ പിന്തുണച്ചുകൊണ്ടുള്ള നിരവധി കമന്‍റുകള്‍ ഉയരുകയായിരുന്നു. കാസര്‍ഗോട്ടെ കാഞ്ഞങ്ങാട് പ്രദേശത്ത് രണ്ട് ദിവസമായി വിറ്റഴിച്ച പാലിലാണ് കഴിഞ്ഞ ദിവസം ഇത്തരത്തിൽ നിരവധി പരാതികള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് ലഭിച്ചത്. ഉപഭോക്താക്കള്‍ ഏകദേശം 5000 മില്‍മ പാക്കറ്റുകള്‍ തിരിച്ചുനല്‍കിയതായി പറയുന്നു.
ചൂട് കാലത്ത് പാലിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ ആണെന്നാണ് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ കരുതിയത്. എന്നാൽ അന്വേഷണം നടത്തിയപ്പോൾ മിൽമയ്‌ക്ക് വീഴ്‌ച സംഭവിച്ചിട്ടുണ്ടെന്നാണ് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.
പരിശോധന ഫലം ഒരാഴ്‌ചക്കുള്ളിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മിൽമ ഡയറക്‌ടർക്ക് വിശദീകരണ നോട്ടിസും അയച്ചിട്ടുണ്ട്. നിരവധി സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ടെന്നും വളരെ ഗൗരവമായാണ് സംഭവത്തെ കാണുന്നതെന്നും കാസർകോട് ഭക്ഷ്യ സുരക്ഷാ അസി.കമ്മിഷണർ വിനോദ് പറയുന്നു.
മാവുങ്കാലിൽ പ്രവർത്തിക്കുന്ന കാസർകോട് ഡയറിയിൽ നിന്ന് നൽകിയ ഒരു ബാച്ച് പാലിലാണ് തിളപ്പിക്കുമ്പോൾ എണ്ണയുടെ രൂക്ഷഗന്ധം വരുന്നതായി പരാതി ഉയർന്നത്. പാല്‍ കുടിച്ചപ്പോൾ നിരവധി പേർക്ക് അസ്വസ്ഥത ഉണ്ടായി. ഇതേത്തുടര്‍ന്ന് തിങ്കളാഴ്‌ച മിൽമയുടെ കണ്ണൂരിലെ ലാബിൽ നടത്തിയ പരിശോധനയിൽ വ്യക്തമായിട്ടില്ല.