
റിയോ ഡി ജനീറോ: മിസ്സ് യൂണിവേഴ്‌സ് കിരീടം നേടിയ ആദ്യ ബ്രസീലുകാരി ഇയേഡ മരിയ വര്‍ഗാസ് (80) അന്തരിച്ചു. പോര്‍ട്ടോ അലെഗ്രെയില്‍ ജനിച്ച ഇയേഡ 18 വയസുള്ളപ്പോഴാണ് മിസ്സ് യൂണിവേഴ്‌സ് കിരീടം നേടിയത്.1963-ല്‍ അമേരിക്കയിലെ മിയാമി ബീച്ചില്‍ നടന്ന മല്‍സരത്തില്‍ വിജയിച്ചശേഷം അവര്‍ കുറച്ചു കാലം അമേരിക്കയില്‍ മോഡലായി തുടര്‍ന്നു.
1944 ഡിസംബര്‍ 31 ന് ജനിച്ച ഇയേഡ വര്‍ഗാസ് 1963 ല്‍ മിസ് പോര്‍ട്ടോ അലെഗ്രെ, മിസ് ബ്രസീല്‍ എന്നീ കിരീടങ്ങളും നേടി. ബിസിനസുകാരി, ആര്‍ട്ട് ക്യൂറേറ്റര്‍, ടെലിവിഷന്‍ അവതാരക എന്നീ നിലകളിലും പ്രശസ്തയായിരുന്നു.
1968-ല്‍, ഇയേഡ വര്‍ഗാസ് ബ്രസീലിലേക്ക് മടങ്ങി പോര്‍ട്ടോ അലെഗ്രെയില്‍ സ്ഥിരതാമസമാക്കി. ബിസിനസുകാരനായ ജോസ് കാര്‍ലോസ് അത്താന്‍സിയോയാണ് ഭര്‍ത്താവ്. രണ്ട് മക്കള്‍: എന്‍സോയും ഫെര്‍ണാണ്ടയും.