• Sun. Apr 20th, 2025

24×7 Live News

Apdin News

മീനച്ചിലാറ്റിലെ കൂട്ടാത്മഹത്യ; ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് – Chandrika Daily

Byadmin

Apr 17, 2025


മീനച്ചിലാറ്റില്‍ ചാടി ജീവനൊടിക്കിയ യുവതിയുടെയും മക്കളുടെയും മരണകാരണം ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഏറ്റുമാനൂര്‍ സ്വദേശി ജിമ്മിയുടെ ഭാര്യ ജിസ്‌മോള്‍ തോമസ് (34), മക്കളായ നേഹ (5), പൊന്നു (2) എന്നിവരാണ് മരിച്ചത്. ജിസ്‌മോളുടെ കയ്യിലെ ഞരമ്പ് മുറിഞ്ഞിട്ടുണ്ട്, നടുവിനു പുറത്ത് മുറിവുമുണ്ട്. അതേസമയം മക്കളുടെ ഉള്ളില്‍ അണുനാശിനിയുടെ അംശവും കണ്ടെത്തിയെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ആറ്റില്‍ ചാടുന്നതിനു മുന്‍പ് യുവതി കുട്ടികള്‍ക്ക് വിഷം നല്‍കിയിരുന്നതായാണ് വിവരം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൂന്ന് മൃതദേഹവും പാലയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

സ്‌കൂട്ടറില്‍ കുട്ടികളോടൊപ്പമെത്തിയ യുവതി സ്‌കൂട്ടര്‍ റോഡരികില്‍ നിര്‍ത്തിയിട്ട ശേഷം ആറുമാനൂര്‍ പള്ളിക്കുന്നുകടവില്‍നിന്ന് ആറ്റിലേക്കു ചാടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. 50 മീറ്ററോളം അകലെ വെള്ളത്തിലൂടെ ഒഴുകി വരുന്നതു കണ്ട നാട്ടുകാരാണ് കുട്ടികളെ കരയിലേക്കെത്തിച്ചത്. മറുകരയില്‍ നിന്നാണ് യുവതിയെ കണ്ടെത്തിയത്. മൂവരെയും ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 



By admin