• Fri. Oct 3rd, 2025

24×7 Live News

Apdin News

മീനച്ചില്‍ കര്‍ത്താ കുടുംബ കാരണവര്‍ ഗോപിനാഥന്‍ കര്‍ത്ത (ദാമോദര സിംഹര്‍) നിര്യാതനായി

Byadmin

Oct 2, 2025



കോട്ടയം: മീനച്ചില്‍ കര്‍ത്താ കുടുംബ കാരണവര്‍ ഗോപീവിലാസത്തില്‍ ഗോപിനാഥന്‍ കര്‍ത്ത(91,ദാമോദര സിംഹര്‍) നിര്യാതനായി. പൊന്‍കുന്നം ഗവ. ഹൈസ്്ൂള്‍ റിട്ട. ഹെഡ്മാസ്റ്ററാണ്. ഭാര്യ: രാമപുരം കൊണ്ടാട് വടക്കനാട് കുടുംബാംഗം ഉഷ ജി. കര്‍ത്താ, മകന്‍: പുതുക്കോട് സര്‍വജന ഹൈസ്‌കൂള്‍ റിട്ട. അധ്യാപകന്‍ ജയകൃഷ്ണന്‍, മരുമകള്‍: വൈക്കം സത്യഗ്രഹ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ബിന്ദു. സംസ്‌കാരം നടത്തി. കുടുംബ കാരണവരുടെ നിര്യാണത്തില്‍ ജോസ് കെ . മാണി എംപി അനുശോചിച്ചു. മീനച്ചില്‍ ഭരണകര്‍ത്താക്കളായിരുന്ന കര്‍ത്താകുടുംബം ചെയ്തിട്ടുള്ള സേവനങ്ങള്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്ന് അദ്‌ദേഹം പറഞ്ഞു.
മീനച്ചില്‍ കര്‍ത്തമാര്‍ അഥവ ഞാവക്കാട്ട് കര്‍ത്തമാര്‍ എ.ഡി. 15-ാം നൂറ്റാണ്ട് മുതല്‍ 1754 വരെ മീനച്ചില്‍ എന്ന ചെറിയ രാജ്യം ഭരിച്ചിരുന്ന ഇല്ലത്തു നായര്‍ പ്രഭുക്കന്മാരുടെ വംശത്തിലെ അംഗങ്ങളായിരുന്നു.

 

 

By admin