കോട്ടയം: മീശ വിവാദം മുതല്‍ ‘ക’ ഫെസ്റ്റ്വല്‍ വരെ മാതൃഭൂമി പത്രത്തെ തെക്കോട്ട് എടുക്കുന്ന അവസ്ഥയില്‍ എത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവ മാധ്യമപ്രവര്‍ത്തകനും സാമൂഹ്യനിരീക്ഷകനുമായ ബാലു മഹേന്ദ്ര സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പ് ശ്രദ്ധ നേടുന്നു. കുറിപ്പിന്‌റെ പൂര്‍ണ്ണ രൂപം: മാതൃഭൂമിക്ക് അതിന്റെ കോര്‍ വായനാക്കാര്‍ ആരെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ല. വലിയ കാലമൊന്നുമില്ലാതെ ദേശാഭിമാനി ഇവന്‍മാരെ മലത്തിയടിക്കും. കോട്ടയം ജില്ലയില്‍ അതു സംഭവിച്ച് കഴിഞ്ഞിട്ടുണ്ട്.
ഇടയ്‌ക്ക് മൗദൂതികളുടെ ശബ്ദമാകാന്‍ പോയി… അവര്‍ പള്ളനോക്കി കീച്ചിയപ്പോള്‍ അര്‍ബന്‍ നക്സലുകളുടെ ശബ്ദമാകാന്‍ പോയി… ഒടുവില്‍ ഇതിന്റെ ഗുണമൊന്നും കിട്ടിയുമില്ല… അതിന്റെ പാരമ്പര്യ വായനക്കാരെ കൂടി കളഞ്ഞ് തെക്കോട്ട് എടുക്കുന്ന അവസ്ഥയില്‍ എത്തി..
അതിനു പ്രധാന പങ്കു വഹിച്ചത് മീശ വിവാദം, ‘ക’ ഫെസ്റ്റ്വല്‍, മാതൃഭൂമി ആഴ്‌ച്ച പതിപ്പ്.. എന്നീ മൂന്നു കാര്യങ്ങളാണ്…
ഇതിനിടെ ആര്‍എസ്എസിനോട് മാപ്പ് പറഞ്ഞു, എന്‍എസ്എസിനോട് മാപ്പ് പറഞ്ഞു.. ജമാഅത്തെ ഇസ്ലാമിയോട് മാപ്പ് പറഞ്ഞു.. ഇനിയും എന്തെല്ലാം കിടക്കുന്നു..