
മുംബൈ: മുംബൈ നഗരത്തില്‍ ശ്വാസംമുട്ടിക്കുന്ന വായുമലിനീകരണമെന്ന് പരാതിപ്പെട്ട നടി ദീപിക പാദുകോണിന് ചുട്ടമറുപടി നല്‍കി മുംബൈയിലെ ബിജെപി മേയര്‍. തങ്ങള്‍ താരങ്ങളുടെ മാത്രമല്ല, മുഴുവന്‍ മുംബൈക്കാരുടെയും പരാതികേള്‍ക്കുന്നവരാണെന്ന് മേയര്‍ കിഷോരി പെഡ്നെകര്‍.
“മുംബൈ നഗരത്തില്‍ വലിയ വികസന പദ്ധതികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കുറച്ച് പൊടി അധികമാണ്. പക്ഷെ ഞങ്ങള്‍ക്ക് വികസനത്തെ വേണ്ടെന്ന് വെയ്‌ക്കാന്‍ കഴിയില്ല. ഞങ്ങള്‍ കേള്‍ക്കുക ദീപികയുടെ മാത്രം പരാതിയല്ല, മുഴുവന്‍ ജനങ്ങളുടെയും പരാതിയാണ്.” -മേയര്‍ കിഷോരി പെഡ്നെകര്‍ തിരിച്ചടിച്ചു.
മുംബൈയില്‍ വികസനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഉയരുന്ന പൊടിപടലങ്ങളുടെ പ്രശ്നം എങ്ങിനെ പരിഹരിക്കണമെന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണ്. – കിഷോരി പെഡ്നെകര്‍ പറഞ്ഞു.
പലപ്പോഴും നടി ദീപിക പദുകോണ്‍ ചില അജണ്ടകള്‍ ഏറ്റെടുക്കുന്ന നടിയാണെന്ന് വിമര്‍ശനമുണ്ട്. പൗരത്വ വിരുദ്ധ പ്രക്ഷോഭം നടക്കുന്ന കാലത്ത് ജെഎന്‍യുവില്‍ പ്രക്ഷോഭകാരികള്‍ക്കൊപ്പം സ്റ്റേജില്‍ പ്രത്യക്ഷപ്പെട്ട നടിയാണ് ദീപിക. അന്ന് സ്വന്തം സിനിമ പ്രചരിപ്പിക്കാനായിരുന്നു അവര്‍ എത്തിയത്. പക്ഷെ ആ സിനിമ എട്ടുനിലയില്‍ പൊട്ടുകയും ചെയ്തു. മുംബൈയിലെ ബിജെപി കോര്‍പറേഷനെ സഹിയ്‌ക്കാന്‍ കഴിയാത്ത ചിലരുടെ അജണ്ട ഏറ്റെടുത്ത ദീപിക പദുകോണ്‍ പെട്ടിരിക്കുകയാണ്.