• Sat. May 17th, 2025

24×7 Live News

Apdin News

മുംബൈ വിമാനത്താവളത്തിലെ ഗ്രൗണ്ട് ക്ലിയറന്‍സ് ജോലിയില്‍ നിന്നും തുര്‍ക്കി കമ്പനിയെ പുറത്താക്കി

Byadmin

May 17, 2025


മുംബൈ: മുംബൈ വിമാനത്താവളത്തിലെ ഗ്രൗണ്ട് ക്ലിയറന്‍സ് ജോലിയില്‍ നിന്നും തുര്‍ക്കി കമ്പനിയായ സെലബിയെ ഒഴിവാക്കി.

ഇന്ത്യാ പാക് സംഘര്ഷത്തില്‍ പാകിസ്ഥാന് ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കാന്‍ ഡ്രോണുകള്‍ നല്‍കി എന്നതാണ് തുര്‍ക്കിയ്‌ക്കെതിരെ ഇന്ത്യക്കാര്‍ തിരിയാന്‍ കാരണമായത്. കഴിഞ്ഞ ദിവസം ശിവസേന ഷിന്‍ഡേ വിഭാഗം സെലബിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഇപ്പോള്‍ അത് നടപ്പാക്കിയിരിക്കുകയാണ്. പകരം ഈ ജോലി ഇന്‍ഡോതായ് എന്ന ഇന്ത്യന്‍ കമ്പനിക്ക് ഗ്രൗണ്ട് ക്ലിയറന്‍സ് ജോലി ഏല്‍പിച്ചിരിക്കുകയാണ്.

തുര്‍ക്കിയില്‍ നിന്നും ആപ്പിളുകള്‍ ഇറക്കുമതി ചെയ്യേണ്ടത് ഒരു കൂട്ടം വ്യാപാരികള്‍ തീരുമാനമെടുത്തത് തുര്‍ക്കിക്ക് ആഘാതം സൃഷ്ടിച്ചിരുന്നു.
അതുപോലെ ജെഎന്‍യു ഉള്‍പ്പെടെയുള്ള സര്‍വ്വകലാശാലകള്‍ തുര്‍ക്കിയിലെ കോളെജുകളുമായുണ്ടായ കരാറും അവസാനിപ്പിച്ചു.



By admin